Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇൗ​സ്​​റ്റ​റി​ലെ...

ഇൗ​സ്​​റ്റ​റി​ലെ ബീ​ഫ്​ വി​ൽ​പ​ന​യി​ൽ പകുതി കു​റ​വ്​

text_fields
bookmark_border
കൊച്ചി: ഇൗസ്റ്റർ ദിവസങ്ങളിൽ കൊച്ചി നഗരത്തിലെ ബീഫ് വിൽപനയിൽ വൻ ഇടിവെന്ന് വിൽപനക്കാർ. മുൻവർഷത്തേക്കാൾ ഏകദേശം 50 ശതമാനം വിപണനമാണ് കുറഞ്ഞത്. എന്നാൽ, മാംസനിരോധന സംബന്ധമായ പ്രശ്നങ്ങൾ അല്ലെന്നും എ.ടി.എമ്മിൽ പണമില്ലാത്തതിനാലും ജനങ്ങളുടെ ൈകയിൽ കാശില്ലാത്തതുമാണ് കുറയാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. കഴിഞ്ഞ ഇൗസ്റ്റർ വേളയിൽ നഗരത്തിലെ അറുപതോളം അംഗീകൃത അറവുശാലകളിൽ 10 ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നത്. കഴിഞ്ഞവർഷം ഇൗസ്റ്റർ സമയത്ത് ബീഫിെൻറ വില 300 രൂപവരെ ഉയർന്നിരുന്നു. എന്നാൽ 280 രൂപയാണ് നിലവിലെ വില. വിഷുവിനും മാംസ വിപണിയിൽ കാര്യമായ വിൽപന ഉണ്ടാക്കാൻ കച്ചവടക്കാർക്ക് കഴിഞ്ഞിട്ടില്ല. പച്ചക്കറി വില വർധനയും ഒരളവുവരെ തിരിച്ചടിയായി. പച്ചക്കറിക്ക് കൂടുതൽ പണം ചെലവഴിക്കേണ്ടിവന്നപ്പോൾ ഇറച്ചി വാങ്ങുന്ന ചെലവ് കുറക്കാൻ സാധാരണക്കാർ നിർബന്ധിതരായി. ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽനിന്ന് ആടുമാടുകളെ വാങ്ങിയാണ് നഗരത്തിൽ കച്ചവടം നടത്തുന്നത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ബീഫ് നിരോധവുമായി ബന്ധപ്പെട്ട സംഭവങ്ങൾ വിൽപനയെ ചെറിയരീതിയിൽ ബാധിച്ചതായി ചില കച്ചവടക്കാർ പറയുന്നു. ഇൗസ്റ്റർ വേളയിൽ ഇരട്ടി വിൽപനയാണ് പ്രതീക്ഷിച്ചത്. നോട്ടുനിരോധനത്തിെൻറ ഫലമായി ജനങ്ങളുടെ കൈയിൽ കാശില്ല. സാധാരണക്കാരാണ് കൂടുതലും കൊച്ചി മാർക്കറ്റിൽനിന്ന് വാങ്ങുന്നത്. അഞ്ചുകിലോ വാങ്ങിയിരുന്നവർ ഒരു കിലോയാണ് വാങ്ങുന്നെതന്ന് മീറ്റ് വർക്കേഴ്സ് അസോ. പ്രസിഡൻറ് കുഞ്ഞുമുഹമ്മദ് പറയുന്നു. സാധാരണ ദിവസങ്ങളിൽ 15000-20000 രൂപയുടെയും ഞായറാഴ്ചകളിൽ 30000-40000 രൂപയുടെയും മാംസം വിറ്റുപോകും. പണരഹിത ഇടപാടിന് സൗകര്യം സ്റ്റാളുകളിൽ ഇല്ലാത്തതും വിൽപനയെ സാരമായി ബാധിച്ചു. നഗരത്തിലെ മാളുകളിൽ പണരഹിത ഇടപാടിന് സൗകര്യമുള്ളതിനാൽ അത്തരം േകന്ദ്രങ്ങളിൽ മാംസ വിൽപനയിൽ വർധനയുണ്ടായതായി കച്ചവടക്കാർ പറയുന്നു.
Show Full Article
TAGS:LOCAL NEWS
Next Story