Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജ​ന​റ​ൽ ആ​ശു​പ​ത്രി...

ജ​ന​റ​ൽ ആ​ശു​പ​ത്രി മാ​ലി​ന്യ​വും മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ലേ​ക്ക്

text_fields
bookmark_border
മൂവാറ്റുപുഴ: നഗരസഭ കെട്ടിടങ്ങളിലെ കക്കൂസ് മാലിന്യത്തിനു പുറമെ ജനറൽ ആശുപത്രിയിൽനിന്നുള്ള മാലിന്യവും പുഴയിലേക്കു ഒഴുക്കുന്നതായി കണ്ടെത്തി. മൂവാറ്റുപുഴയാർ മലിനീകരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കൊഴുക്കുന്നതിനിെടയാണ് ആശുപത്രി മാലിന്യം നേരിട്ട് പുഴയിലേക്കൊഴുക്കുന്നത് കണ്ടെത്തി പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നദിയിലേക്ക് പരസ്യമായി തുറക്കുന്ന നിരവധി സെപ്റ്റിക് ടാങ്ക്കുഴലുകൾ അടക്കാൻ ആവശ്യപ്പെട്ട പരാതികളിൽ ഒന്നിലും നടപടി സ്വീകരിക്കാൻ നഗരസഭക്കായിട്ടില്ല. ഇതിനിെട മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്ന അപകട മാലിന്യങ്ങളും പുഴയിലേക്ക് തുറന്നിരിക്കുകയാണെന്ന് ആരോപിച്ച് ഗ്രീൻ പീപ്പിൾ രംഗത്തെത്തിയിരിക്കുന്നത്. ജനറൽ ആശുപത്രിയിലെ കക്കൂസ് മാലിന്യം കൂടാതെ മോർച്ചറി, പ്രസവ വാർഡ്, ഓപറേഷൻ തിയറ്ററുകൾ എന്നിവയിലെയും മാലിന്യം മൂവാറ്റുപുഴയാറ്റിലേക്കാണ് ഒഴുക്കുന്നതെന്ന ഗുരുതര ആരോപണമാണുന്നയിച്ചത്. ആശുപത്രിക്കു മുന്നിലെ റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ള നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ഈ കുഴലുകൾ തകരാറിലായതോടെയാണ് വിവരങ്ങൾ പുറത്താകുന്നത്. ഇതേതുടർന്ന് നൽകിയ പരാതികളും എതിർപ്പുകളും ഒട്ടും ഗൗനിക്കാതെ വീണ്ടും അവ പുഴയിലേക്ക് തന്നെ ഒഴുക്കുകയാണുണ്ടായത്. നഗരസഭയുടെ പോസ്റ്റ് ഓഫിസ് ജങ്ഷനിലെ ബഹുനില കോംപ്ലക്സ് സെപ്റ്റിക് ടാങ്ക് ഇല്ലാതെയാണ് നിർമിച്ചിരിക്കുന്നത്. ദിനേന കക്കൂസ് മാലിന്യവും ഹോട്ടൽ മാലിന്യവും ലാബുകളിലെ രാസമാലിന്യങ്ങളും നേരിട്ട് ഓടയിലൂടെ നേരിട്ട് ഒഴുക്കുന്നതിെൻറ ചിത്രങ്ങൾ സഹിതമാണ് ഗ്രീൻ പീപ്പിൾ പരാതി നൽകിയത്. ആര്‍.ഡി.ഒയും വകുപ്പ് അധികൃതരും സ്ഥലം സന്ദര്‍ശിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും അവരാരും സംഭവ സ്ഥലങ്ങളില്‍ തിരിഞ്ഞുനോക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ നദി സംരക്ഷണത്തിന് ഡോ. എം.പി. മത്തായി, പ്രഫ. സീതാരാമൻ, ഡോ. ഷാജു തോമസ്, അസീസ് കുന്നപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ ജലസമരത്തിനുള്ള തയാറെടുപ്പിലാണ് പരിസ്ഥിതി സംഘടനകൾ.
Show Full Article
TAGS:LOCAL NEWS
Next Story