Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2017 2:14 PM GMT Updated On
date_range 3 April 2017 2:14 PM GMTഎടത്തലയിൽ ചാരായ കേന്ദ്രം കണ്ടെത്തി
text_fieldsbookmark_border
നെടുമ്പാശ്ശേരി: ആലുവക്കടുത്ത് എടത്തലയിൽ ചാരായ നിർമാണ കേന്ദ്രം കണ്ടെത്തി. പൊലീസ് നടത്തിയ റെയ്ഡിൽ 700 ലിറ്റർ വാറ്റും 20 ലിറ്റർ ചാരായവും പിടിച്ചെടുത്തു. മൂന്നുപേരെ അറസ്റ്റ് ചെയ്തു. ബാറുകൾ അടച്ചതിനെ തുടർന്ന് വിഷുവിന് വിപണിയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് ചാരായം നിർമിച്ചിരുന്നത്. ഇടപ്പള്ളി മാളിയേക്കൽ യൂനുസ്, തൃപ്പൂണിത്തുറ എരൂർ പടിഞ്ഞാറെ മുറി പറമ്പിൽ ദീപു, പട്ടിമറ്റം താണിക്കൽ അനസ് എന്നിവരാണ് അറസ്റ്റിലായത്. കളമശ്ശേരി സ്വദേശി സേവ്യറിെൻറ വീട് വാടകക്കെടുത്താണ് ഇവർ ചാരായ വാറ്റ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ആലുവ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി.കെ.സനൽകുമാർ കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ചാരായവും വിൽപന നടത്തുന്നുണ്ടെന്ന് മൊഴി നൽകിയത്. തുടർന്ന് ചാരായം വാങ്ങാനെന്ന പേരിൽ നാർക്കോട്ടിക് സെൽ എസ്.ഐ ജോയിയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് നിർമാണ കേന്ദ്രം റെയ്ഡ് ചെയ്തത്. നിത്യേന ഇവിടെനിന്ന് പല വാഹനങ്ങളിലായി ചാരായം പാക്കറ്റുകളിലാക്കി പല ജില്ലകളിലേക്കും കൊണ്ടുപോകുമായിരുന്നു. അയൽവാസികൾക്കുപോലും സംശയം തോന്നാത്ത വിധത്തിലാണ് വാഹനങ്ങൾ എത്തിയിരുന്നത്. ലക്ഷക്കണക്കിന് ലിറ്റർ ചാരായം ഇതിനകം വിപണിയിലെത്തിയിട്ടുണ്ട്. കേസിെൻറ തുടരന്വേഷണം എടത്തല പൊലീസിന് നൽകിയതായി നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി.കെ.സനൽകുമാർ അറിയിച്ചു.
Next Story