Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2016 11:38 AM GMT Updated On
date_range 2016-09-23T17:08:20+05:30ജപ്തിക്കത്തെിയ ബാങ്ക് ജീവനക്കാരെ ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ തടഞ്ഞു
text_fieldsമൂവാറ്റുപുഴ: അങ്കമാലി-ശബരി റെയില്‍ പദ്ധതിക്കായി ഭൂമി വിട്ടുനല്‍കിയയാളുടെ വീട്ടില്‍ ജപ്തിക്കായി എത്തിയ സഹകരണ ബാങ്ക് ജീവനക്കാരെയും പൊലീസിനെയും ബ്ളോക് പഞ്ചായത്ത് അംഗം ടി.എം. ഹാരിസിന്‍െറ നേതൃത്വത്തില്‍ തടഞ്ഞ് തിരിച്ചയച്ചു. കിഴക്കേക്കര കണിയാംകുടിയില്‍ ഷമീറിന്‍െറ കുടുംബവീട്ടിലാണ് മൂവാറ്റുപുഴ സര്‍വിസ് സഹകരണ ബാങ്കില്‍നിന്ന് ജപ്തി ചെയ്യാന്‍ ജീവനക്കാര്‍ എത്തിയത്. പൊലീസുമായി എത്തിയ സംഘം ജപ്തി നടപടി ആരംഭിച്ചതോടെ സ്ഥലത്തത്തെിയ ബ്ളോക് പഞ്ചായത്ത് അംഗം ടി.എം. ഹാരിസിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് തടയുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് 15,000 രൂപ സഹകരണ ബാങ്കില്‍നിന്ന് ഷമീറും കുടുംബവും വായ്പയെടുത്തിരുന്നു. ഇത് 60,000 രൂപയായി. ഇത് ഈടാക്കാനായിരുന്നു ബാങ്കിന്‍െറ നീക്കം. ഷമീറിന്‍െറ കുടുംബവീടും സ്വന്തം വീടും ഉള്‍ക്കൊള്ളുന്ന 25 സെന്‍റ് സ്ഥലം 16 വര്‍ഷമായി അങ്കമാലി-ശബരി റെയില്‍ പദ്ധതിക്കായി കല്ലിട്ട് തിരിച്ച് മരവിപ്പിച്ചിരിക്കുകയാണ്. ഈ വസ്തു വില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഏറ്റെടുത്ത സ്ഥലത്തിന് വര്‍ഷങ്ങളായിട്ടും പണം ലഭിച്ചിട്ടില്ല. ആക്രിക്കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ഷമീറിന് ഈ വസ്തുവില്‍ മറ്റ് ധനകാര്യ സ്ഥാപനത്തില്‍നിന്നും ജപ്തി ഭീഷണിയുണ്ട്. റെയില്‍വേ പണം നല്‍കിയാലല്ലാതെ വായ്പ തിരിച്ചടക്കാന്‍ കഴിയില്ല. വൃദ്ധരായ മാതാപിതാക്കളും വിദ്യാര്‍ഥികളായ മക്കളും അടങ്ങുന്ന കുടുംബത്തെ സഹകരണ ബാങ്കുകള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ഷമീര്‍ പറയുന്നു. അങ്കമാലി-ശബരി പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്കെതിരെയുള്ള ജപ്തിഭീഷണി അവസാനിപ്പിക്കണമെന്ന് ജനങ്ങള്‍ നിരന്തരമായി ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ച് ആക്ഷന്‍ കൗണ്‍സിലും നിലവിലുണ്ട്. ജനകീയ പ്രതിഷേധത്തത്തെുടര്‍ന്ന് ബാങ്കുകാര്‍ പിന്തിരിഞ്ഞങ്കിലും ഒരുമാസത്തിനകം തിരിച്ചടക്കണമെന്ന് എഴുതിവാങ്ങിയാണ് ഇവര്‍ പോയതെന്ന് ഷമീര്‍ പറഞ്ഞു. പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് ബാങ്ക് വായ്പയില്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ബ്ളോക് പഞ്ചായത്ത് അംഗം ടി.എം. ഹാരിസ് ആവശ്യപ്പെട്ടു.
Next Story