Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരുവുനായ് ശല്യം:...

തെരുവുനായ് ശല്യം: മൂവാറ്റുപുഴയില്‍ ജനമുന്നേറ്റ പൊതുസമ്മേളനം ഇന്ന്

text_fields
bookmark_border
മൂവാറ്റുപുഴ: തെരുവുനായ്ക്കളില്‍നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ജനമുന്നേറ്റ പൊതുസമ്മേളനം വ്യാഴാഴ്ച മൂവാറ്റുപുഴയില്‍ നടക്കും. തെരുവുനായ്ക്കളില്‍നിന്ന് സംരക്ഷണം നല്‍കുക, മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് വിവിധ സാമൂഹിക, സാംസ്കാരിക, കായിക, കലാ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ ജനകീയറാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് മൂവാറ്റുപുഴയില്‍ തെരുവുനായ്ക്കളുടെ കൂട്ട ആക്രമണമുണ്ടായി. വിദ്യാര്‍ഥികള്‍ അടക്കം മുപ്പതോളം പേര്‍ക്കാണ് അന്ന് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തിനുശേഷം തെരുവുനായ്ക്കള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അന്നത്തെ മുനിസിപ്പല്‍ ചെയര്‍മാന്‍ പ്രഖ്യാപനം നടത്തിയെങ്കിലും ഒന്നുമുണ്ടായില്ല. ഇതിനു ശേഷം വീണ്ടും ആക്രമണമുണ്ടായതോടെ നാട്ടുകാര്‍ മുന്നിട്ടിറങ്ങി നായ്ക്കളെ നശിപ്പിക്കുകയായിരുന്നു. അടുത്തിടെ വീണ്ടും ശല്യം രൂക്ഷമായി. ടൗണ്‍ ഹാള്‍ ഗ്രൗണ്ടില്‍ രാവിലെ 11ന് നടക്കുന്ന പൊതുസമ്മേളം കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story