Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിര്‍ധന കുടുംബത്തിന്...

നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കി എടയാര്‍ മുസ്ലിം യൂത്ത് മൂവ്മെന്‍റ്

text_fields
bookmark_border
ആലുവ: നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കി എടയാര്‍ മുസ്ലിം യൂത്ത് മൂവ്മെന്‍റ് മാതൃകയായി. ഒരു യുവതിയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കടുംബത്തിനാണ് വീട് നിര്‍മിച്ചത്. താക്കോല്‍ ദാനം എടയാര്‍ ജുമാ മസ്ജിദ് ഖത്തീബ് ബദറുദ്ദീന്‍ ബാഖവി നിര്‍വഹിച്ചു. വീടിനോട് ചേര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ എടയാര്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് എം.എ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. പാനായിക്കുളം ജുമാ മസ്ജിദ് ഖത്തീബ് സുല്‍ഫിക്കര്‍ റഹ്മാനി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെംബര്‍ ടി.ജെ. ടൈറ്റസ്, പാനായിക്കുളം മഹല്ല് പ്രസിഡന്‍റ് മുഹമ്മദാലി, സി.ആര്‍. ഷണ്‍മുഖന്‍, എന്‍.ടി. ബാബുരാജ്, വി.കെ. ഹംസ, പി.ഇ. ഷംസുദ്ദീന്‍, ഹാഷിം മുതിരക്കാല, കെ.എ. നാഷാദ് എന്നിവര്‍ സംസാരിച്ചു. യൂത്ത് മൂവ്മെന്‍റ് സെക്രട്ടറി കെ.എ. അബ്ദുല്‍ ജലീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാഹിന്‍ ബാദുഷ ഖിറാഅത്ത് നടത്തി. എടയാര്‍ മഹല്ല് സെക്രട്ടറി പി.എ. സഫറുല്ല സ്വാഗതവും യൂത്ത് മൂവ്മെന്‍റ് പ്രസിഡന്‍റ് കെ.കെ. ഷാനവാസ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story