Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2016 11:32 AM GMT Updated On
date_range 2016-09-20T17:02:31+05:30ആലുവ പാലസ്കടവ് കാടുകയറുന്നു; അധികൃതര്‍ക്ക് മൗനം
text_fieldsആലുവ: പെരിയാറിന്‍െറ തീരത്തുള്ള ചരിത്രപ്രസിദ്ധമായ ആലുവ പാലസിലെ കടവ് കാടുകയറി നശിക്കുന്നു. ഒരുവര്‍ഷത്തിലധികമായി ഇവിടം പുല്ലും കാടും പടര്‍ന്നുകിടക്കുകയാണ്. ഇവ നീക്കംചെയ്ത് കടവ് വൃത്തിയാക്കുന്നതിനുള്ള ഒരു നടപടിയും അധികൃതര്‍ കൈക്കൊള്ളുന്നില്ല. പാലസിലെ മനോഹരമായ ബോട്ട് ജെട്ടിയിലേക്കും കാട് പടര്‍ന്നിട്ടുണ്ട്. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നിര്‍മിച്ച കൊട്ടാരം നിലവില്‍ സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസ് ആയാണ് ഉപയോഗിക്കുന്നത്. ഇവിടെ സംസ്ഥാന മന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ മറ്റു പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ പലപ്പോഴും താമസിക്കാന്‍ എത്താറുണ്ട്. പാലസില്‍നിന്ന് പെരിയാറിലേക്കുള്ള സുന്ദരമായ കാഴ്ചയാണ് ഇവരെയെല്ലാം ഇവിടേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍, കടവില്‍ കാടുകയറിക്കിടക്കുന്നത് കടവിന്‍െറയും പുഴയുടെയും സൗന്ദര്യത്തെ നശിപ്പിക്കുന്നു. ഇഴജന്തുക്കളുടെ ശല്യത്തിനും ഇത് ഇടയാകുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് പൊലീസ് പിടികൂടി നശിപ്പിച്ച മണല്‍ വഞ്ചികള്‍ കടവിലാണ് കെട്ടിയിട്ടുള്ളത്. ഇവ നീക്കണമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഈ ഭാഗവും ഇപ്പോള്‍ കാടുകയറിയിരിക്കുകയാണ്.
Next Story