Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2016 12:03 PM GMT Updated On
date_range 2016-09-17T17:33:58+05:30ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുവര്‍ഷം; തൊഴില്‍ പരിശീലനകേന്ദ്രം തുറന്നില്ല
text_fieldsആലുവ: ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും എടത്തലയിലെ പട്ടികജാതി വനിത വ്യവസായ തൊഴില്‍ പരിശീലനകേന്ദ്രം പ്രവര്‍ത്തനക്ഷമമായില്ല. ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തിലാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് വടാശേരി മുകളില്‍ കെട്ടിടം നിര്‍മിച്ചത്. ഇതുവരെ വൈദ്യുതിയും വെള്ളവും ലഭ്യമാക്കാന്‍പോലുമായില്ല. പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും പട്ടികജാതി വനിതകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ആരംഭിച്ചത്. താഴത്തെ നില കടമുറിയും മുകളിലെ രണ്ട് നിലകളില്‍ പരിശീലന കേന്ദ്രവുമാണ് വിഭാവനം ചെയ്തത്. തൊഴില്‍ പരിശീലന പദ്ധതിയുണ്ടാക്കാനോ നടപ്പാക്കാനോ അധികൃതര്‍ ഒന്നും ചെയ്തിട്ടില്ല. നേരത്തേ കെട്ടിടത്തില്‍ കെ.എസ്.ഇ.ബിയുടെ ബില്ല് അടക്കാന്‍ കഴിയുന്ന ഓഫിസ് ആരംഭിക്കാന്‍ ശ്രമമുണ്ടായി. എന്നാല്‍, പട്ടികജാതി സംഘടനകളുടെ എതിര്‍പ്പിനത്തെുടര്‍ന്ന് ആ നീക്കം നിലച്ചു. പഞ്ചായത്തിലെ പട്ടികജാതി വര്‍ക്കിങ് ഗ്രൂപ്പിന് കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രവും പി.എസ്.സി പരിശീലന കേന്ദ്രവും ആരംഭിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍, അതിനുള്ള ശ്രമവും പഞ്ചായത്തിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായില്ല. കെട്ടിടം ഉപയോഗയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story