Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടിക്കാന്‍...

കുടിക്കാന്‍ വെള്ളമില്ല; നാട്ടുകാര്‍ ബോട്ട് ജെട്ടി ഉപരോധിച്ചു

text_fields
bookmark_border
മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി തുരുത്തി മേഖലയില്‍ ഒരാഴ്ചയായി കുടിവെള്ളമില്ല. കാലിക്കുടങ്ങളുമായി വീട്ടമ്മമാരും ഗൃഹനാഥന്മാരും ചേര്‍ന്ന് കസ്റ്റംസ് ബോട്ട് ജെട്ടി ഉപരോധിച്ചു. തുരുത്തി പൗരസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. ഒരാഴ്ചയായി മേഖലയില്‍ തൊണ്ട നനക്കാന്‍പോലും കുടിവെള്ളം കിട്ടുന്നില്ല. അറഫ ദിനത്തിലെ നോമ്പ്, വലിയ പെരുന്നാള്‍ തുടങ്ങിയ പ്രധാന ദിനങ്ങള്‍ എത്തിയിട്ടുപോലും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാകാത്തതിനത്തെുടര്‍ന്നാണ് പ്രദേശവാസികള്‍ സമരത്തിലേക്ക് നീങ്ങിയത്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതടക്കമുള്ള മോഹന വാഗ്ദാനങ്ങളുമായി സ്ഥാനാര്‍ഥികള്‍ തങ്ങളെ സമീപിക്കുമെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തോറ്റവരും ജയിച്ചവരും തിരിഞ്ഞുനോക്കാറില്ളെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും പരാതി പറഞ്ഞു മടുത്തതോടെയാണ് ഉപരോധം സംഘടിപ്പിച്ചതെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. പി.കെ. മുഹമ്മദാലി, പി.എസ്. അബ്ദു കോയ, സൈനുദ്ദീന്‍, അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story