Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2016 10:06 AM GMT Updated On
date_range 2016-09-01T15:36:21+05:30പറവൂര്‍ നഗരസഭ ഭൂമി ഇടപാട് : കൗണ്‍സിലില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
text_fieldsപറവൂര്‍: നഗരസഭ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിന് നടത്തിയ ഭൂമി ഇടപാട് സംബന്ധിച്ചുള്ള മുഴുവന്‍ ഫയലുകളും പരിശോധനക്കായി മേശപ്പുറത്ത് വെക്കണമെന്ന ആവശ്യം നിരാകരിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദന്‍െറ നേതൃത്വത്തില്‍ മുനിസിപ്പല്‍ കവാടത്തില്‍ കുത്തിയിരിപ്പ് നടത്തി. കഴിഞ്ഞ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതിയാണ് 31 സെന്‍റ് സ്ഥലം 48 ലക്ഷം രൂപക്ക് വാങ്ങിയത്. സ്ഥലം വാങ്ങലില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ളെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം നടന്ന കൗണ്‍സിലില്‍ പ്രതിപക്ഷം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വോട്ടിനിട്ട് പ്രതിപക്ഷ ആവശ്യം തള്ളി. എന്നാല്‍, നഗരസഭ വാങ്ങിയ ഭൂമിയോടു ചേര്‍ന്ന വസ്തു ഉടമ തെക്കിനേടത്ത് ജേക്കബ് ജോര്‍ജ് ഹൈകോടതിയെ സമീപിച്ച് വിജിലന്‍സ് അന്വേഷണത്തിന് അനുകൂല ഉത്തരവ് സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് എല്‍.ഡി.എഫും ബി.ജെ.പിയും വിജിലന്‍സ് അന്വേഷണ ആവശ്യവുമായി രംഗത്തുവരുകയായിരുന്നു. ബുധനാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ അജണ്ട ചര്‍ച്ച ചെയ്യുന്നതിന് മുമ്പാണ് പ്രതിപക്ഷം വിവാദ ഭൂമി ഇടപാട് സംബന്ധിച്ച രേഖകള്‍ മേശപ്പുറത്ത് വെക്കണമെന്ന് ആവശ്യപ്പെട്ടത്. അജണ്ടയില്‍ ഇല്ലാത്തതിനാല്‍ ഇത് ചര്‍ച്ച ചെയ്യാന്‍ കഴിയില്ളെന്ന് ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.
Next Story