Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2016 10:05 AM GMT Updated On
date_range 29 Oct 2016 10:05 AM GMTആനവാതില്‍ കവലയില്‍ അനധികൃത ലോറി പാര്‍ക്കിങ്
text_fieldsbookmark_border
കളമശ്ശേരി: റോഡ് വികസനത്തിന് നിരവധി കച്ചവടക്കാരെ ഒഴിപ്പിച്ച പഴയ ആനവാതില്‍ കവല അനധികൃത ലോറി പാര്‍ക്കിങ് മൂലം അപകടമേഖലയാകുന്നു. സെക്കന്‍ഡില്‍ നിരവധി വാഹനങ്ങള്‍ കടന്നുവരുന്ന റോഡില്‍ നിയമലംഘനവും അമിതവേഗവും പതിവാണ്. വല്ലാര്‍പാടം നാലുവരിപാതയിലെ പഴയ ആനവാതില്‍ കവലയില്‍നിന്ന് പാതാളം ഭാഗത്തേക്കുള്ള റോഡരികിലെ അനധികൃത പാര്‍ക്കിങ്ങും നിയമലംഘനങ്ങളുമാണ് ഗതാഗതത്തിന് ഭീഷണിയാകുന്നത്. പാതാളം റോഡില്‍നിന്ന് കവലയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഇരുവശത്തെയും നിരവധി കടകള്‍ വികസനത്തിന്‍െറ പേരില്‍ കഴിഞ്ഞ ഭരണകാലത്ത് പൊതുമരാമത്ത് പൊളിച്ചുനീക്കിയിരുന്നു. എന്നാല്‍, വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും റോഡ് നിര്‍മിച്ചില്ളെന്ന് മാത്രമല്ല, പ്രദേശത്ത് ട്രെയിലര്‍ അടക്കമുള്ള ലോറികളുടെ പാര്‍ക്കിങ് കേന്ദ്രമായിരിക്കുകയാണ്. പാര്‍ക്കിങ് മൂലം പാതാളം റോഡിലേക്ക് വാഹനങ്ങള്‍ കടന്നുപോകാന്‍ ഏറെ കഷ്ടപ്പെടുകയാണ്. കൂടാതെ, പാതാളം ഇ.എസ്.ഐ ഡിസ്പന്‍സറി റോഡില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ഈ ഭാഗത്തെ അനധികൃത പാര്‍ക്കിങ് മൂലം വല്ലാര്‍പാടം റോഡിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യവും ഉണ്ട്. പാതാളം ഭാഗത്ത് നിന്ന് വല്ലാര്‍പാടം റോഡിലേക്ക് കടന്നുവരുന്ന വാഹനങ്ങള്‍ സിഗ്നല്‍ വീണാല്‍ നിരയായി കിടക്കും. ഇത് കണക്കിലെടുക്കാതെ നിരതെറ്റിച്ച് ചില വാഹനങ്ങള്‍ കവലയിലേക്ക് കയറി വരും. ഈ സമയം കവലയില്‍നിന്ന് പാതാളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എതിരെ നിന്നുള്ള വാഹനങ്ങളെ കൊണ്ടും റോഡരികിലെ അനധികത പാര്‍ക്കിങ് മൂലവും മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. ഇത് നിയന്ത്രിക്കേണ്ട പൊലീസും ശ്രദ്ധിക്കുന്നില്ളെന്നാണ് ആക്ഷേപം.
Next Story