Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2016 11:59 AM GMT Updated On
date_range 2016-10-26T17:29:22+05:30പറക്കോട് മേഖലയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം
text_fieldsപള്ളിക്കര: പറക്കോട് മേഖലയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. നാല് വീടുകളില്‍നിന്ന് എട്ടര പവനും ഒന്നരലക്ഷം രൂപയും മോഷണം പോയി. ചൊവ്വാഴച രാവിലെ 9.30നും 10.30നും ഇടയിലാണ് മോഷണം നടന്നത്. വീട് പൂട്ടി പുറത്തുപോയപ്പോഴായിരുന്നു മോഷണം. പറക്കോട്ട് വാടകക്ക് താമസിക്കുന്ന നടുവിലകോഴിക്കല്‍ പ്രസാദിന്‍െറ വീട്ടില്‍നിന്ന് അഞ്ച് പവനും മൊബൈല്‍ ചാര്‍ജറും മോഷണം പോയി. പ്രസാദ് ഭാര്യയെ പള്ളിക്കര ജങ്ഷനില്‍ വണ്ടികയറ്റിവിടാന്‍ പോയതായിരുന്നു. വീടിനുപുറത്തെ ഷൂസിലായിരുന്നു താക്കോല്‍ വെച്ചത്. വീട് തുറന്ന് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് നഷ്ടമായത്. തെങ്ങനാല്‍ ഏലിയാസിന്‍െറ വീടിന്‍െറ പിറകുവശം കുത്തിത്തുറന്നാണ് 30,000 രൂപ മോഷണം പോയി. ഇവര്‍ ബന്ധുവീട്ടില്‍ മരണാവശ്യത്തിന് പോയതായിരുന്നു. തൊട്ടുത്ത വാടകവീട്ടില്‍ കയറിയെങ്കിലും ഒന്നും ലഭിച്ചില്ല. അവിടെനിന്ന് രണ്ട് കിലോമീറ്റര്‍ മാറി വെമ്പിള്ളി മലയാരിപറമ്പില്‍ അരവിന്ദാക്ഷന്‍െറ വീട്ടില്‍നിന്നാണ് ഒരുലക്ഷം രൂപയും മൂന്നര പവനും മോഷണം പോയത്. ഈ സമയം അരവിന്ദന്‍െറ ഭാര്യ അലക്കാന്‍ പുറത്തുപോയതായിരുന്നു. ബൈക്കിലത്തെിയ രണ്ട് ചെറുപ്പക്കാരാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. കുന്നത്തുനാട് പൊലീസും വിരലടയാളവിദഗ്ധരും സ്ഥലത്തത്തെി പരിശോധന നടത്തി.
Next Story