Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2016 1:36 PM GMT Updated On
date_range 25 Oct 2016 1:36 PM GMTകാലടിയില്‍ ആരാധാനാലയങ്ങളില്‍ മോഷണം പെരുകുന്നു
text_fieldsbookmark_border
കാലടി: കാലടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ ആരാധാനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം പെരുകുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 20ഓളം ആരാധാനാലയങ്ങളില്‍ മോഷണം നടന്നിട്ടും മോഷ്ടാക്കളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മലയാറ്റൂര്‍ പന്തയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരവും സര്‍പ്പക്കാവിന് സമീപമുള്ള ഭണ്ഡാരവും കുത്തിത്തുറന്ന് പണം അപഹരിച്ചു. മതില്‍ക്കെട്ടിനകത്തെ മഹാവിഷ്ണു പ്രതിഷ്ഠക്ക് മുന്നിലെ ഭണ്ഡാരം ഇളക്കിമാറ്റി പുറത്തു കൊണ്ടുവന്ന് കുത്തിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും പണം അപഹരിക്കാന്‍ സാധിച്ചില്ല. കമ്പിപ്പാരയും ഇരുമ്പ് ചട്ടകവുമാണ് മോഷ്ടാവ് ഉപയോഗിച്ചത്. കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച ഇരുമ്പിന്‍െറ ഭണ്ഡാരങ്ങളാണ് ഇളക്കിമാറ്റി കുത്തിത്തുറന്നത്. ഇതുകൂടാതെ കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ കാലടി പൊലീസ് സ്റ്റേഷന്‍െറ പരിധിയിലെ കാഞ്ഞൂര്‍ പാറപ്പുറം, തുറവുങ്കര, കൈപ്പട്ടൂര്‍ എന്നീ പ്രദേശങ്ങളിലെ ആരാധനാലയങ്ങളിലും മോഷണം നടന്നിട്ടുണ്ട്. പാറപ്പുറം സെന്‍റ് ജോര്‍ജ് പള്ളിയുടെ മുന്‍വശത്തുള്ള രൂപക്കൂടിന് സമീപത്തെ നേര്‍ച്ചപ്പെട്ടിയാണ് കുത്തിത്തുറന്നത്. എന്നാല്‍, പണം അപഹരിക്കാന്‍ സാധിച്ചില്ല. തുറവുങ്കരയില്‍ ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം ആരാധനാലയങ്ങളിലും മോഷണം നടന്നു. തുറവുങ്കര പള്ളിയിലെ അകത്തെ ഭണ്ഡാരത്തിന്‍െറ താഴ് അറുത്തുമാറ്റിയും പുളിയാമ്പിള്ളി ഭഗവതി ക്ഷേത്രം, മുഹ്യിദ്ദീന്‍ ജുമാമസ്ജിദ് എന്നിവിടങ്ങളിലെ പുറത്തുള്ള ഭണ്ഡാരങ്ങളുമാണ് കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. കൈപ്പട്ടൂരില്‍ വ്യാകുലമാതാ പള്ളിയുടെ മുന്‍വശത്തുള്ള രൂപക്കൂടിന് സമീപത്തെ നേര്‍ച്ചപ്പെട്ടിയാണ് കുത്തിത്തുറന്ന് പണം അപഹരിച്ചത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും രാത്രികാല പട്രോളിങ് ശക്തമാക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് വിവിധ മത-സാമുദായിക സംഘടനകളുടെ ആവശ്യം.
Next Story