Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2016 2:21 PM GMT Updated On
date_range 2016-10-24T19:51:14+05:30ആരോഗ്യത്തിന് ചവിട്ടുപടി; ടവര്‍ റണ്‍ കൊച്ചിയില്‍ നടന്നു
text_fieldsകൊച്ചി: ലിഫ്റ്റും കാറും സര്‍വസാധാരണമായതോടെ നടത്തവും ചവിട്ടുപടികയറലും മറന്ന നഗരവാസികള്‍ക്ക് ആവേശമായി ടവര്‍ റണ്‍ കൊച്ചിയില്‍ നടന്നു. മരട് ക്രൗണ്‍പ്ളാസ ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചത്. വെര്‍ട്ടിക്കല്‍ മാരത്തണ്‍ എന്നും ഇതിനെ പറയും. വലിയ കെട്ടിടങ്ങളുടെ മുകളിലത്തെ നിലയിലേക്ക് ചവിട്ടുപടി കയറിപ്പോകുന്ന മത്സരമാണിത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയാണ് (സി.ഐ.ഐ) സംഘാടകര്‍. ചവിട്ടുപടികള്‍ കയറുന്ന ശീലം പുതുതലമുറക്ക് ബോധ്യപ്പെടുത്തുന്നതിനാണ് ടവര്‍ റണ്‍ സംഘടിപ്പിച്ചത്. തെക്കേ ഇന്ത്യയില്‍ ആദ്യമായാണ് ടവര്‍ റണ്‍ മാരത്തണ്‍ സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം കോഓഡിനേറ്റര്‍ ഗീതാഞ്ജലി പറഞ്ഞു. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മറുമരുന്നായും ചവിട്ടുപടികള്‍ കയറുന്ന വ്യായാമം ഉചിതമാണ്. രാവിലെ എട്ടിന് തുടങ്ങിയ മാരത്തണ്‍ ഒമ്പതിനാണ് അവസാനിച്ചത്. 18 മുതല്‍ 74 വയസ്സുവരെയുള്ള 110പേര്‍ പങ്കെടുത്തു. വരുംവര്‍ഷങ്ങളിലും നിരവധി കോര്‍പറേറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി ഇത്തരത്തില്‍ ടവര്‍ റണ്‍ നടത്താന്‍ പദ്ധതിയുള്ളതായി സംഘാടകര്‍ അറിയിച്ചു.
Next Story