Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2016 1:00 PM GMT Updated On
date_range 22 Oct 2016 1:00 PM GMTഅമ്പലമുകള്‍ വാതകചോര്‍ച്ച സ്കൂള്‍ മാറ്റിസ്ഥാപിക്കല്‍: അനിശ്ചിതത്വം തുടരുന്നു
text_fieldsbookmark_border
പള്ളിക്കര: അമ്പലമുകള്‍ ബി.പി.സി.എല്‍ വാതകചോര്‍ച്ചയത്തെുടര്‍ന്ന് താല്‍ക്കാലികമായി എസ്.എന്‍.ഡി.പി ഹാളിലും പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും പ്രവര്‍ത്തിക്കുന്ന സ്കൂള്‍ എഫ്.എ.സി.ടി ക്ളബ് സ്കൂളിലേക്ക് മാറ്റാന്‍ ഒരു മാസമായിട്ടും നടപടിയായില്ല. അനിശ്ചിതത്വം തുടരുന്നതില്‍ രക്ഷിതാക്കളും അധ്യാപകരം ആശങ്കയിലാണ്. കഴിഞ്ഞ 29നാണ് വാതകചോര്‍ച്ച ഉണ്ടായത്. കമ്പനിയോടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗവ. സ്കൂളിലെ 31ഓളം കുട്ടികള്‍ തലവേദനയും ഛര്‍ദ്ദിയും മൂലം വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതിയത്തെുടര്‍ന്ന് എസ്.എന്‍.ഡി.പി ഹാള്‍, പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലേക്ക് മാറ്റിയത്. 23നകം അറ്റകുറ്റപ്പണിക്ക് ശേഷം എഫ്.എ.സി.ടിയുടെ ക്ളബ് സ്കൂളിലേക്ക് മാറ്റാന്‍ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചെങ്കിലും നിര്‍മാണം തുടങ്ങിയില്ല. പരിസരത്തെ കാട് വെട്ടിത്തെളിക്കുക മാത്രമാണ് ചെയ്തത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ച്ചുമതല. എസ്.എസ്.എല്‍.സി പരീക്ഷ പ്രഖ്യാപിച്ചത് അധ്യാപകരിലും രക്ഷിതാക്കളിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പഠിക്കുന്ന ഇവിടെ പ്രാഥമിക സൗകര്യമില്ലാതെയാണ് ക്ളാസ് മുന്നോട്ടുപോകുന്നത്. ആസ്ബസ്റ്റോസ് മേഞ്ഞ ഇവിടെ ചൂടുമൂലം വിദ്യാര്‍ഥികള്‍ക്ക് ഇരിക്കാന്‍ കഴിയുന്നില്ല. കുടിവെള്ളം ലഭ്യമല്ല. ടാങ്കറില്‍ വെള്ളമത്തെിച്ചാണ് കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്.
Next Story