Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി തൂണില്‍...

വൈദ്യുതി തൂണില്‍ ആത്മഹത്യശ്രമം; അസം സ്വദേശിയെ രക്ഷിച്ചു

text_fields
bookmark_border
പെരുമ്പാവൂര്‍: 11 കെ.വി ലൈനില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ച അസം സ്വദേശിയെ അഗ്നിശമനസേന രക്ഷിച്ചു. ബുധനാഴ്ച രാവിലെ 9.10ന് എം.സി റോഡിലെ വട്ടക്കാട്ടുപടിയിലെ വൈദ്യുതി തൂണില്‍ കയറിയാണ് അസം സ്വദേശി മഹി (30) ആത്മഹത്യക്ക് ശ്രമിച്ചത്. നാട്ടുകാര്‍ അറിയിച്ചതിനത്തെുടര്‍ന്ന് പെരുമ്പാവൂര്‍ അഗ്നിശമനസേന സ്റ്റേഷന്‍ ഓഫിസര്‍ വി.എന്‍. രാജന്‍െറ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ അതിസാഹികമായി താഴെയിറക്കുകയായിരുന്നു. ഇയാളെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എസ്.ഇ.ബി അധികൃതര്‍ ലൈന്‍ ഓഫ് ചെയ്തിരുന്നെങ്കിലും ധാരാളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതി പ്രവഹിക്കാന്‍ സാധ്യത കൂടുതലായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലീഡിങ് ഫയര്‍മാന്‍ ബി.സി. ജേഷി, ഡ്രൈവര്‍മാരായ കെ.പി. ഷമീര്‍, എം.കെ. നാസര്‍, ഫയര്‍മാന്മാരായ വി.ആര്‍. ഉണ്ണികൃഷ്ണന്‍, വി.ആര്‍. ഗോപകുമാര്‍, സി.ആര്‍. അനീഷ്, എസ്.വി. ശ്രീക്കുട്ടന്‍, ഹോംഗാര്‍ഡ് കെ.വി. ജോണി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story