Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2016 5:20 PM IST Updated On
date_range 18 Oct 2016 5:20 PM ISTചെങ്ങല്‍ത്തോട് മൂടുന്നതിനെതിരെ വ്യാപക പ്രതിഷേധം
text_fieldsbookmark_border
ചെങ്ങമനാട്: സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ നാല് പഞ്ചായത്തുകളുടെ ജലാശയമായ ചെങ്ങല്‍ത്തോട് മൂടുന്ന കൊച്ചിന്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ (സിയാല്‍) നടപടിക്കെതിരെ വ്യാപക പ്രതിഷേധം. തോട്ടിലെ അനധികൃത നിര്‍മാണങ്ങള്‍ നീക്കി പഴയസ്ഥിതി പുന$സ്ഥാപിക്കണമെന്നും അല്ളെങ്കില്‍ ശക്തമായ പ്രക്ഷോഭ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്നും ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ദിലീപ് കപ്രശേരി, സി.പി.എം ലോക്കല്‍ സെക്രട്ടറി പി.ജെ. അനില്‍, സി.പി.ഐ ആലുവ മണ്ഡലം കമ്മിറ്റിയംഗം എം.ഇ. പരീത്, കോണ്‍ഗ്രസ്-എസ് സംസ്ഥാന ട്രഷറര്‍ അനില്‍ കാഞ്ഞിലി, ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം ലത ഗംഗാധരന്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കി. ചെങ്ങല്‍ത്തോട്ടില്‍ നവീകരണ പദ്ധതി ആവിഷ്കരിക്കുന്നതിന്‍െറ മുന്നോടിയായി ചെങ്ങമനാട്, നെടുമ്പാശ്ശേരി, കാഞ്ഞൂര്‍, ശ്രീമൂലനഗരം പഞ്ചായത്തുകളിലെ ജനപ്രതിനിധികളും വിവിധ കക്ഷിനേതാക്കളും സ്ഥലം സന്ദര്‍ശിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം സിയാലിന്‍െറ അനധികൃത നിര്‍മാണം കണ്ടത്തെിയത്. തുടര്‍ന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ, കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.ആര്‍. രാജേഷ്, മിനി എല്‍ദോ, അല്‍ഫോന്‍സ വര്‍ഗീസ്, എം.പി. ലോനപ്പന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും സംഭവസ്ഥലത്തത്തെി സ്ഥിതി വിലയിരുത്തിയിരുന്നു. മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനും തോട്ടില്‍ നീരൊഴുക്ക് സുഗമമാക്കാനും നടപടി സ്വീകരിക്കണം. ചെങ്ങല്‍ത്തോട്ടില്‍ അനധികൃത നിര്‍മാണം നടത്തിയത്തിന് സിയാലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സി.ഐ.ടി.യു ഏരിയ സെക്രട്ടറി തമ്പി പോള്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് കെ.എസ്. മുഹമ്മദ് ഷഫീഖ്, സി.പി.ഐ ലോക്കല്‍ അസി. സെക്രട്ടറി അഡ്വ. കെ.എസ്. സുനീര്‍, ബി.ജെ.പി ആലുവ മണ്ഡലം വൈസ് പ്രസിഡന്‍റ് എം.ബി. രവി, മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. അബ്ദുല്‍ഖാദര്‍, ജനറല്‍ സെക്രട്ടറി സി.കെ. അമീര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ആലുവ മണ്ഡലം പ്രസിഡന്‍റ് പി.എസ്. നൗഷാദ്, പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്‍റ് ഖാദര്‍ എളമന, കോണ്‍ഗ്രസ്-എസ് മണ്ഡലം പ്രസിഡന്‍റ് കെ.എ. നാസര്‍, ജനതാദള്‍-യു ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ. അഷ്റഫ്, യുവജനതാദള്‍ ജില്ലാ വൈസ് പ്രസിഡന്‍റ് ടി.എന്‍. അനില്‍, പി.ഡി.പി പഞ്ചായത്ത് പ്രസിഡന്‍റ് അബു പുറയാര്‍, സെക്രട്ടറി പി.എ. നൗഷാദ്, എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്‍റ് സി.എം. ബഷീര്‍, സെക്രട്ടറി അബ്ദുസ്സമദ് മുളങ്ങത്ത്, പട്ടിക മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്‍റ് കെ. മോഹനന്‍, ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍ തുടങ്ങിയവരും പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story