Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹര്‍ത്താല്‍ ദിനത്തില്‍ ...

ഹര്‍ത്താല്‍ ദിനത്തില്‍ ഉച്ചഭക്ഷണവുമായി ഫെയ്സ്

text_fields
bookmark_border
കൊച്ചി: ബി.ജെ.പി ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ ആഹാരം കിട്ടാതെ വലഞ്ഞ യാത്രക്കാര്‍ക്ക് ഫൗണ്ടേഷന്‍ ഫോര്‍ അന്നം ചാരിറ്റി ഈസ് (ഫെയ്സ്) ഉച്ച ഭക്ഷണം വിളമ്പി. കഴിഞ്ഞ മൂന്നുവര്‍ഷമായി ഹൈകോടതിക്കു സമീപം എല്ലാ ദിവസവും ഭക്ഷണം നല്‍കിവരുന്ന ചാരിറ്റബിള്‍ സംഘടനയാണ് ഫെയ്സ്. വിവിധയിടങ്ങളില്‍ പ്രഫ. എം.കെ. സാനു, ഫെയ്സ് ചാരിറ്റി ട്രസ്റ്റ് പ്രസിഡന്‍റ് ടി.ആര്‍. ദേവന്‍ പെരിങ്ങമല അജി, കെ.പി. ശിവദാസ്, നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി എം.എന്‍. ഗിരി, സലീം ഫെയ്സ് ചാരിറ്റി മാനേജര്‍ മുഹമ്മദ് റിയാസ്, കെ.കെ. ബിജു, കെ.ആര്‍. സിമീഷ്, എം.ആര്‍. വിനോദ്കുമാര്‍, രതീഷ്, കെ.ഇ. റോയ് റാഫേല്‍ എന്നിവര്‍ ഭക്ഷണം വിളമ്പി.
Show Full Article
TAGS:LOCAL NEWS 
Next Story