Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2016 2:12 PM GMT Updated On
date_range 14 Oct 2016 2:12 PM GMTഹര്‍ത്താല്‍: പലയിടത്തും അക്രമം
text_fieldsbookmark_border
കോലഞ്ചേരി: ഹര്‍ത്താലില്‍ മേഖലയില്‍ നേരിയ തോതില്‍ സംഘര്‍ഷങ്ങള്‍ അരങ്ങേറി. സി.പി.എം കൊടിമരം നശിപ്പിച്ചതിന്‍െറ ഫോട്ടോ എടുക്കാനത്തെിയ പ്രാദേശിക ചാനല്‍ പ്രവര്‍ത്തകനെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിക്കുകയും കാമറ തകര്‍ക്കുകയും ചെയ്തു. കൂടാതെ രാവിലെ ഒമ്പതോടെ കോലഞ്ചേരി മെഡിക്കല്‍ കോളജ് മുന്നില്‍ പ്രഭാതഭക്ഷണം വില്‍പന നടത്തിയ യുവാവിനെ ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിക്കുകയും ഭക്ഷണ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് രണ്ടുപേര്‍ ഭക്ഷണ സാധനങ്ങള്‍ നശിപ്പിക്കുകയും യുവാവിനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചത്. സംഭവത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. കിങ്ങിണിമറ്റം സ്ഥാനത്ത്കുന്നേല്‍ ശ്രീകാന്ത് (36), വടയമ്പാടി പുനത്തില്‍ അരുണ്‍ (28) എന്നിവരെയാണ് പുത്തന്‍കുരിശ് സി.ഐ എല്‍.എല്‍. യേശുദാസിന്‍െറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാലടി: ഹര്‍ത്താല്‍ കാലടി മേഖലയില്‍ പൂര്‍ണം. രാവിലെ ടൗണില്‍ ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സംസ്കൃത സര്‍വകലാശാല ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. എം.സി റോഡില്‍ വാഹനങ്ങള്‍ തടഞ്ഞു. മഞ്ഞപ്ര, മലയാറ്റൂര്‍-നീലീശ്വരം, കാഞ്ഞൂര്‍ എന്നീ പഞ്ചായത്തുകളിലും പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.എസ്. രാധാകൃഷ്ണന്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ. ഭസിത്കുമാര്‍, ജില്ലാ വൈസ് പ്രസിഡന്‍റ് സലീഷ് ചെമ്മണ്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൂത്താട്ടുകളം: കുത്താട്ടുകുളം, തിരുമാറാടി, പാലക്കുഴ, ഇഞ്ഞി മേഖലകളില്‍ പൊതുവെ സമാധാനപരമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യബസുകളും ടാക്സികളും നിരത്തിലിറങ്ങിയില്ല. ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തി. മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഹര്‍ത്താല്‍ പൂര്‍ണം. നഗരത്തിലും വാളകത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. ഹര്‍ത്താല്‍ പൊതുവെ സമാധാനപരമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി അടക്കമുള്ളവ ഓടിയില്ല. ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു.നഗരത്തിനു പുറത്ത് വാഴക്കുളം, കല്ലൂര്‍ക്കാട്, പാമ്പാക്കുട, പായിപ്ര തുടങ്ങിയ പ്രദേശങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. രാവിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. വാളകത്ത് ബൈക്കുകള്‍ ഉള്‍പ്പെടെ തടഞ്ഞു. കോതമംഗലം: കോതമംഗലത്ത് ഹര്‍ത്താല്‍ സമാധനപരം. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി അടക്കം ബസ് സര്‍വിസുകള്‍ മുടങ്ങി. സര്‍ക്കാര്‍ ഓഫിസുകളിലെ ഹാജര്‍ നില കുറവായിരുന്നു. തുറന്നിരുന്ന സര്‍ക്കാര്‍ ഓഫിസുകളും ബാങ്ക് ശാഖകളും സമരാനുകൂലികള്‍ അടപ്പിച്ചു. താലൂക്ക് ആശുപത്രിക്ക് സമീപത്തെ കടകള്‍ തുറക്കാതിരുന്നതിനാല്‍ രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞു. ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ നഗരത്തില്‍ പ്രകടനം നടത്തി.
Next Story