Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2016 12:06 PM GMT Updated On
date_range 7 Oct 2016 12:06 PM GMTകപ്പല്‍ വീണ്ടുമത്തെി മടങ്ങി; തൊഴില്‍ തര്‍ക്കം ബാക്കി
text_fieldsbookmark_border
മട്ടാഞ്ചേരി: ഗുജറാത്തില്‍നിന്ന് 177 കാറുകളുമായി എം.വി. ഡ്രസ്ഡണ്‍ കപ്പലത്തെി. കപ്പലിന്‍െറ രണ്ടാം വരവാണിത്. ഗുജറാത്തിലെ കണ്ട്ല തുറമുഖത്തുനിന്ന് ടാറ്റ, ഫോര്‍ഡ് തുടങ്ങിയ കാറുകളുമായാണ് വ്യാഴാഴ്ച രാവിലെ ഏഴോടെ എറണാകുളം വാര്‍ഫിലെ ക്യൂ ഏഴ് ബര്‍ത്തില്‍ കപ്പല്‍ എത്തിയത്. കാര്‍ ഇറക്കി മണിക്കൂറുകള്‍ക്കകം കപ്പല്‍ തുറമുഖം വിട്ടു. നേരത്തേ തൊഴില്‍തര്‍ക്കത്തെ തുടര്‍ന്ന് കപ്പല്‍ കൊച്ചിയിലത്തെുമോ എന്ന് സംശയമുണ്ടായിരുന്നു. കാറുകള്‍ തുറമുഖത്ത് ഇറക്കുന്നത് സംബന്ധിച്ച് ഇപ്പോഴും തര്‍ക്കം തുടരുകയാണ്. കപ്പല്‍ ഏജന്‍റ് നിയോഗിച്ച തൊഴിലാളികളാണ് വ്യാഴാഴ്ച കപ്പലില്‍നിന്ന് കാര്‍ ഇറക്കിയത്. ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തുറമുഖത്തെ തൊഴിലാളികള്‍ക്ക് കപ്പലില്‍ ജോലി നല്‍കണമെന്നതാണ് ക്ഷേമബോര്‍ഡ് പോര്‍ട്ട് അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബോര്‍ഡ് അലോട്ട് ചെയ്ത തൊഴിലാളികള്‍ രാവിലെ കപ്പലില്‍ ജോലിക്കായി എത്തിയെങ്കിലും കപ്പല്‍ ഏജന്‍റ് പ്രതിനിധികള്‍ ഇവരെ ഒഴിവാക്കി അവരുടെ തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിക്കുകയായിരുന്നു. കരാറനുസരിച്ച് തുറമുഖത്തെ തൊഴിലവസരങ്ങള്‍ പോര്‍ട്ട് ജീവനക്കാര്‍ എടുക്കുന്നില്ളെങ്കില്‍ ക്ഷേമബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് നല്‍കണമെന്നതാണെന്ന് വ്യവസ്ഥയാണെന്ന് ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ മഹേഷ് പൈ പറഞ്ഞു. കൊച്ചി തുറമുഖത്തെ പ്രത്യേക അവസ്ഥ കണക്കിലെടുത്താണ് നിയമമുണ്ടാക്കി ക്ഷേമ ബോര്‍ഡ് സ്ഥാപിച്ചത്. നിയമപ്രകാരം ക്ഷേമ ബോര്‍ഡ് നിയോഗിച്ച തൊഴിലാളികള്‍ക്ക് കാര്‍ കപ്പലില്‍ തൊഴില്‍ നല്‍കണമെന്നതാണ് ക്ഷേമബോര്‍ഡിന്‍െറ വാദം. എന്നാല്‍, പോര്‍ട്ട് അധികൃതര്‍ ഇത് നിഷേധിക്കുന്നു. കാര്‍ ഇറക്കുന്ന ജോലികള്‍ ക്ഷേമ ബോര്‍ഡിന്‍െറ പരിധിയില്‍ വരുന്നതല്ലായെന്നാണ് അവരുടെ വാദം. തര്‍ക്കങ്ങള്‍ തുടരുമ്പോഴും കാറിറക്ക് ജോലികള്‍ സുഗമമായി നടന്നു. യൂനിയന്‍ നേതാക്കള്‍ സമാധാനം പാലിക്കണമെന്ന നിര്‍ദേശം തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നു. നാല് യൂനിയനുകളില്‍നിന്നായി 36 തൊഴിലാളികള്‍ കപ്പലില്‍ എത്തിയിരുന്നുവെങ്കിലും ഇവര്‍ ജോലി തടഞ്ഞില്ല. സാധാരണ ഗതിയില്‍ ബോര്‍ഡ് തൊഴിലാളികളെ അലോട്ട് ചെയ്താല്‍ ഏജന്‍സികള്‍ തൊഴിലാളികള്‍ക്കുള്ള വേതനം അടക്കണം. എന്നാല്‍, വ്യാഴാഴ്ച തൊഴിലാളികളുടെ വേതനം ബോര്‍ഡില്‍ ഏജന്‍സി അടച്ചിട്ടില്ല. കാര്‍ ട്രെയിലര്‍ അസോസിയേഷനും കപ്പലില്‍ കാര്‍ വരുന്നതില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നെങ്കിലും കപ്പലില്‍നിന്ന് കാര്‍ ഇറക്കുന്നതിന് ഇവരും തടസ്സം നിന്നില്ല.
Next Story