Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2016 12:43 PM GMT Updated On
date_range 2016-10-05T18:13:56+05:30പൂതൃക്ക പഞ്ചായത്തിലെ പ്ളാസ്റ്റിക് ശേഖരണം അശാസ്ത്രീയമെന്ന്
text_fieldsകോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ പ്ളാസ്റ്റിക് ശേഖരണ പരിപാടി അശാസ്ത്രീയമെന്ന് ആക്ഷേപം. ഗാന്ധിജയന്തി ദിനത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പഞ്ചായത്തില്‍ നടപ്പാക്കുന്ന പ്ളാസ്റ്റിക് ശേഖരണ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍, വേണ്ടത്ര പഠനങ്ങള്‍ നടത്താതെ അശാസ്ത്രീയമായ രീതിയിലാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പഞ്ചായത്ത് പരിധിയില്‍ വരുന്ന പ്ളാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും ശേഖരിച്ച് മീമ്പാറയിലുള്ള വനിതാ വ്യവസായ കേന്ദ്രത്തില്‍ സൂക്ഷിക്കാനാണ് തീരുമാനിച്ചത്. ഇതിനായി ഓരോ വീട്ടിലെയും പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കി കടകളില്‍ എത്തിക്കാമെന്നും കടക്കാര്‍ അത് കേന്ദ്രത്തിലത്തെിക്കുമെന്നുമാണ് പ്രഖ്യാപനം. എന്നാല്‍, വ്യാപാര സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ഇത്തരം മാലിന്യങ്ങള്‍ സൂക്ഷിക്കുന്നത് പ്രായോഗികമല്ളെന്നാണ് വാദം. പ്ളാസ്റ്റിക് നിരോധത്തിന് പകരം പ്ളാസ്റ്റിക്കിനെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് പഞ്ചായത്ത് ഭരണ സമിതിയുടെതെന്നും ആക്ഷേപമുണ്ട്. അശാസ്ത്രീയ തീരുമാനം പിന്‍വലിച്ച് പഞ്ചായത്തില്‍ പ്ളാസ്റ്റിക് പൂര്‍ണമായും നിരോധിക്കണമെന്ന് കെ.പി.സി.സി ശാസ്ത്രവേദി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സജോ സക്കറിയ ആന്‍ഡ്രൂസ്, കെ.പി. ശങ്കര്‍, എസ്. ഭാഗ്യനാഥ്, ജോര്‍ജ് കുര്യന്‍, ജില്‍ദോ എബ്രഹാം, ജെബിന്‍രാജ് എന്നിവര്‍ സംസാരിച്ചു.
Next Story