Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2016 1:04 PM GMT Updated On
date_range 30 Nov 2016 1:04 PM GMTഅനുമതി ലംഘിച്ച് ക്വാറികള്‍; സര്‍ക്കാറിന് ലക്ഷങ്ങളുടെ നഷ്ടം
text_fieldsbookmark_border
മൂവാറ്റുപുഴ: മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്‍െറ അനുമതി ലംഘിച്ചുള്ള കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനംമൂലം സര്‍ക്കാറിന് ലക്ഷങ്ങളുടെ നഷ്ടം. പായിപ്ര മനാറിയിലെ പാറമടകളില്‍നിന്നാണ് അനുവദിച്ചതിലും കൂടുതല്‍ ലോഡ് കരിങ്കല്ല് കയറ്റിപ്പോകുന്നത്. ഒരുവര്‍ഷം 4000 ലോഡ് കരിങ്കല്ല് കൊണ്ടുപോകാനാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഓരോ പാറമടകള്‍ക്കും അനുമതി നല്‍കിയിരിക്കുന്നത്. ഇതിന് നിശ്ചിത തുകയും നല്‍കണം. എന്നാല്‍, ഒരു മടയില്‍നിന്ന് മാത്രം പ്രതിമാസം 9000 ലോഡാണ് കയറിപ്പോകുന്നത്. പ്രതിവര്‍ഷം അനുവദിച്ചതിലും രണ്ടിരട്ടി ഒരുമാസംതന്നെ കയറിപ്പോകുന്നതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് സര്‍ക്കാറിനുണ്ടാകുന്നത്. ഒരുവര്‍ഷത്തേക്കുള്ള പെര്‍മിറ്റ് സീല്‍ ചെയ്ത് പാറമടകള്‍ക്ക് നല്‍കുകയാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ചെയ്യുന്നത്. ലോഡ് പാറമടയില്‍നിന്ന് പുറപ്പെടുന്നതിന് മുമ്പ് തൂക്കം, പുറപ്പെടുന്ന സമയം, ലോഡ് ഇറക്കേണ്ട സ്ഥലം, സമയം എന്നിവ രേഖപ്പെടുത്തി പെര്‍മിറ്റ് ഡ്രൈവറുടെ കൈവശം നല്‍കണമെന്നാണ് ചട്ടം. എന്നാല്‍, ഇതൊന്നും രേഖപ്പെടുത്താതെ ബ്ളാങ്ക് പെര്‍മിറ്റാണ് നല്‍കുന്നത്. വഴിയില്‍ പരിശോധന നടക്കുന്നുണ്ടെങ്കില്‍ ഡ്രൈവര്‍ ബ്ളാങ്ക് പെര്‍മിറ്റില്‍ എഴുതി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കാണിക്കും. ഇല്ളെങ്കില്‍ ഈ പെര്‍മിറ്റ് മാസങ്ങളോളം ഉപയോഗിക്കും. ഇത്തരം തട്ടിപ്പിലൂടെ ലക്ഷങ്ങളാണ് സര്‍ക്കാറിന് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. മൈനിങ് ആന്‍ഡ് ജിയോളജി, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പലപ്പോഴും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. അതിനാല്‍ കാര്യമായ പരിശോധനകളൊന്നും നടക്കാറുമില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ നല്‍കിയ പരാതിയത്തെുടര്‍ന്ന്മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ കഴിഞ്ഞമാസം പാറമടകളില്‍ പരിശോധന നടത്തിയിരുന്നു. പെര്‍മിറ്റ് വെട്ടിപ്പ് ഉള്‍പ്പെടെ വന്‍ ക്രമക്കേട് കണ്ടത്തെിയതിനത്തെുടര്‍ന്ന് നാല് പാറമടകളില്‍നിന്ന് ലക്ഷക്കണക്കിന് രൂപ പിഴ ഈടാക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ആര്‍.ടി.ഒയും പരിശോധന നടത്തി. ക്രമക്കേടുകള്‍ കണ്ടത്തെിയെങ്കിലും രാഷ്ട്രീയ ഇടപെടലിനത്തെുടര്‍ന്ന് നടപടി ഉണ്ടായില്ല. മാനദണ്ഡങ്ങളും നിര്‍ദേശങ്ങളുമെല്ലാം കാറ്റില്‍പറത്തി നടത്തുന്ന ഖനനം മനാറി മേഖലയെയും ഭീതിയിലാക്കിയിട്ടുണ്ട്. പാറമടകള്‍ തുടങ്ങിയ സമയത്ത് സമീപത്തെ കോളനിവാസികളുടെ സ്ഥലങ്ങള്‍ തുച്ഛ വില നല്‍കി പാറമട ഉടമകള്‍ സ്വന്തമാക്കിയിരുന്നു. അതോടെ പരാതിക്കാരായ കോളനിവാസികള്‍ കൂടൊഴിയുകയും ചെയ്തു. എന്നാല്‍, 300 അടി താഴ്ചയില്‍ ഖനനം എത്തിയതോടെ മനാറി മലയുടെ താഴ്ഭാഗത്തുള്ള ജനവാസ കേന്ദ്രങ്ങള്‍ പാറ പൊട്ടിക്കുന്ന ആഘാതത്തില്‍ പ്രകമ്പനം കൊള്ളുകയാണ്. വീടുകള്‍ കുലുങ്ങുന്നതും സാധാരണമായിട്ടുണ്ട്. നിയമം ലംഘിച്ചുള്ള ഖനനത്തിനെതിരെ ജനകീയ സമരങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും പിന്തുണക്കാനോ പ്രതിഷേധം ഏറ്റെടുക്കാനോ മേഖലയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറായിട്ടില്ല. മേഖലയൊന്നാകെ ദുരന്തഭീതിയിലായിട്ടും നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കഴിഞ്ഞിട്ടില്ല.
Next Story