Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2016 12:44 PM GMT Updated On
date_range 2016-11-24T18:14:00+05:30ആരക്കുഴ-പാലക്കുഴ കുടിവെള്ളപദ്ധതിക്ക് 13.5 കോടി
text_fieldsമൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ ആരക്കുഴ-പാലക്കുഴ കുടിവെള്ളപദ്ധതിക്ക് 13.5 കോടി അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. സംസ്ഥാനത്തെ ആറ് കുടിവെള്ള പദ്ധതികള്‍ക്ക് നബാഡില്‍നിന്ന് 57.26 കോടി അനുവദിച്ചിരുന്നു. ഇതില്‍നിന്നുാണ് ആരക്കുഴ പാലക്കുഴ പദ്ധതിക്ക് 13.5 കോടി അനുവദിച്ചത്. മൂഴിയിലുള്ള കിണറ്റില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് കൊന്നാനിക്കാട് മലയില്‍ സ്ഥാപിക്കുന്ന ട്രീറ്റ്മെന്‍റ് പ്ളാന്‍റിലത്തെിച്ച് ശുചീകരിച്ചശേഷം ആരക്കുഴ-പാലക്കുഴ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച ടാങ്കുകളില്‍ വെള്ളമത്തെിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണിത്. കൊന്നാനിക്കാട് മലയില്‍ സ്ഥാപിക്കുന്ന ശുചീകരണ പ്ളാന്‍റില്‍ അഞ്ചരലക്ഷം ലിറ്റര്‍ വെള്ളം ശുചീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. 2300മീറ്റര്‍ പൈപ്പ് ലൈനാണ് പമ്പിങ് മെയിനായി ഉപയോഗിക്കുന്നത്. ഇലച്ചികുന്നിലെയും കോച്ചൂര്‍ നിരപ്പിലെയും ടാങ്കുകള്‍ പുതുക്കിപ്പണിയും. ഇല്ലികുന്ന്, പാലനില്‍ക്കുംതടം, ചേലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ ടാങ്കുകളിലേക്ക് പമ്പിങ് ലൈനുകളില്‍നിന്ന് നേരിട്ട് വെള്ളമത്തെിച്ച് വിതരണം ചെയ്യും. ആറൂര്‍ കോളനി, ആച്ചക്കോട്ട് മല, പണ്ടപ്പിള്ളി, ഇല്ലികുന്ന്, തേവര്‍കാട് എന്നിവിടങ്ങളില്‍ ടാങ്ക് സ്ഥാപിക്കും. 2027ലെ ജനസംഖ്യ അനുപാതിക കണക്കെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. 31,507 കുടുംബങ്ങള്‍ക്ക് വെള്ളമത്തെിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയാറാക്കിയതെന്ന് എം.എല്‍.എ പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജോഷി സ്കറിയയും വള്ളമറ്റം കുഞ്ഞും പറഞ്ഞു.
Next Story