Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2016 12:39 PM GMT Updated On
date_range 23 Nov 2016 12:39 PM GMTപെരിയാര്‍വാലി കനാലില്‍ മാലിന്യം; മീനുകള്‍ ചത്തൊടുങ്ങുന്നു
text_fieldsbookmark_border
കോതമംഗലം: വാര്‍ഷിക അറ്റകുറ്റപ്പണി നടത്താത്തതിനത്തെുടര്‍ന്ന് പെരിയാര്‍വാലി ബ്രാഞ്ച് കനാലുകളില്‍ വെള്ളത്തിന് അഴുക്കുനിറഞ്ഞ് നിറം മാറ്റം. മീനുകള്‍ ചത്തുപൊങ്ങുന്നു. ജില്ലയുടെ പകുതിയിലേറെ പ്രദേശങ്ങളില്‍ കുടിവെള്ളത്തിനും കൃഷിക്കും ഏറെ ആശ്രയിക്കുന്ന പെരിയാര്‍വാലി കനാലുകളില്‍ ശുചീകരണം നടത്താന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ വേണമോ കരാറുകാര്‍ മതിയോ എന്ന തര്‍ക്കമാണ് ശോച്യാവസ്ഥക്ക് കാരണം. കാലവര്‍ഷം ആരംഭിക്കുന്ന ജൂണില്‍ ദൂതത്താന്‍കെട്ട് ഡാമിന്‍െറ ഷട്ടറുകള്‍ ഉയര്‍ത്തി ഡാമിലെയും കനാലുകളിലെയും അറ്റകുറ്റപ്പണി തീര്‍ത്ത് നവംബര്‍ ആദ്യത്തോടെ കനാലുകളിലൂടെ കൃഷിക്കും മറ്റും വെള്ളമത്തെിക്കുകയാണ് കാലങ്ങളായി ചെയ്തിരുന്നത്. എന്നാല്‍, ഡാമിനകത്ത് തടയണ നിര്‍മിക്കാനും ഡാമിന് സമാന്തരമായി പുതിയ പാലം നിര്‍മിക്കാനുമുള്ള പദ്ധതികള്‍ ഈ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയായിരുന്നു. ബ്രാഞ്ച് കനാലുകളുടെ തീരങ്ങളില്‍ കാടുവളര്‍ന്നും തുലാവര്‍ഷ മഴയിലെ വെള്ളം കെട്ടിക്കിടന്ന് പായലുകള്‍ നിറഞ്ഞ അവസ്ഥയിലുമാണ്. ഇതിനിടെ, മത്സ്യ-മാംസമാലിന്യവും ഓടകളില്‍നിന്നുള്ള അഴുക്കുവെള്ളത്തോടൊപ്പം സെപ്റ്റിക് മാലിന്യങ്ങളും ബ്രാഞ്ച് കനാലുകളിലത്തെുന്ന സാഹചര്യമാണിന്ന്. മഴ കുറയുകയും ഒഴുക്ക് നിലക്കുകയും ചെയ്തതോടെ കെട്ടിക്കിടക്കുന്ന വെള്ളം ദുര്‍ഗന്ധം വമിക്കുന്നു. നിര്‍മാണമേഖലകളില്‍ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഇപ്പോഴും അലക്കുന്നതും കുളിക്കുന്നതും ഈ വെള്ളത്തിലാണ്. നിറം മാറ്റം സംഭവിച്ചതോടെ മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയാണ്. പെരിയാറ്റിലെ ഉപ്പിന്‍െറ ലവണാംശം കുറക്കാനായി മെയിന്‍ കനാല്‍ വഴി വെള്ളം തുറന്നുവിട്ടെങ്കിലും ബ്രാഞ്ച് കനാലുകളില്‍ തുറന്നുവിടണമെങ്കില്‍ ഒരു മാസത്തിലേറെ കാലതാമസം നേരിടുമെന്ന സൂചനയാണ് ലഭിക്കുന്നത്. വടവുകോട്, പുത്തന്‍കുരിശ്, പള്ളിക്കര മേഖലകളില്‍നിന്ന് ഒക്ടോബര്‍ മുതല്‍ വെള്ളം തുറന്നുവിടണമെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നുതുടങ്ങിയതാണ്. ഈ സാഹചര്യത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവുകയും അഴുക്കുനിറഞ്ഞ കനാലുകള്‍ പൊതുജനത്തിന് ദുരിതമാവുകയും ചെയ്യും.
Next Story