Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2016 11:41 AM GMT Updated On
date_range 22 Nov 2016 11:41 AM GMTആദിവാസി കുടുംബങ്ങളുടെ വീട് നിര്‍മാണം: മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കും
text_fieldsbookmark_border
മൂവാറ്റുപുഴ: ആദിവാസി കുടുംബങ്ങളുടെ വീട് നിര്‍മാണം പുനരാരംഭിക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. തഴുവംകുന്നിലെ ആദിവാസി കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥ അനാസ്ഥയത്തെുടര്‍ന്ന്കല്ലൂര്‍ക്കാട് പഞ്ചായത്തിലെ തഴുവംകുന്ന് ആദിവാസി കോളനിയിലെ ആദിവാസികളുടെ വീട് നിര്‍മാണം മുടങ്ങിയതിനത്തെുടര്‍ന്നാണ് വിഷയത്തില്‍ എം.എല്‍.എ ഇടപെട്ടത്. സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ഉദ്യോഗസ്ഥരുടെ അനാസ്ഥയത്തെുടര്‍ന്ന് വീട് നിര്‍മാണം മുടങ്ങിയ ആദിവാസി കുടുംബങ്ങളുടെ ദുരിതങ്ങളും ആദിവാസി ക്ഷേമ വകുപ്പിന്‍െറ അനാസ്ഥ മൂലം ദുരിതത്തിലായ ആദിവാസി വീട്ടമ്മയുടെ ദൈനത്യയും മാധ്യമം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഥലം സന്ദര്‍ശിച്ച എം.എല്‍.എ പ്രശനത്തിന് പരിഹാരം കാണുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ഞായറാഴ്ച കല്ലൂര്‍ക്കാട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ യോഗം ചേര്‍ന്നത്. വീട് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാനും വൈദ്യുതി കണക്ഷനും വാട്ടര്‍ കണക്ഷനും ലഭ്യമാക്കാനം നടപടി വേഗത്തിലാക്കും. കല്ലൂര്‍ക്കാട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ തഴുവംകുന്ന് എസ്.ടി കോളനിയിലാണ് വീട് നിര്‍മാണം മുടങ്ങിയതിനത്തെുടര്‍ന്ന് ആറ് കുടുംബങ്ങള്‍ ദുരിതമനുഭവിക്കുന്നത്. വടക്കേടത്ത് ബിന്ദു, വടക്കേടത്ത് ബിനോള്‍, ചാലിപ്പറമ്പില്‍ സ്വപ്ന, പുത്തന്‍പുരക്കല്‍ ഏലിയാമ്മ, മുട്ടത്ത് ബീന രാജേഷ്, ഓമന ശിവന്‍ എന്നിവര്‍ക്കാണ് ഭൂമി നല്‍കിയത്. പട്ടികജാതി വകുപ്പില്‍ നിന്ന് വീട് നിര്‍മിക്കാന്‍ മൂന്നുലക്ഷം രൂപയും അനുവദിച്ചിരുന്നു. ആദ്യഗഡു ലഭിച്ച തുകകൊണ്ട് വീട് മുക്കാല്‍ ഭാഗവും പൂര്‍ത്തിയാക്കിയെങ്കിലും തുടര്‍ന്ന് പണം അനുവദിക്കാതായതോടെ പണി നിലച്ചു. നാല് കുടുംബങ്ങളുടെ വീട് നിര്‍മാണം കരാറെടുത്തയാള്‍ പണി പൂര്‍ത്തിയാക്കാതെ പണവുമായി മുങ്ങിയതായും ആക്ഷേപമുണ്ട്. അര്‍ബുദം ബാധിച്ച ആദിവാസി വീട്ടമ്മ ബിന്ദുവിന് സര്‍ക്കാര്‍ ധനസഹായം കുടിശ്ശിക സഹിതം നല്‍കാനും തുടര്‍ ചികിത്സക്ക് സഹായം ലഭ്യമാക്കാനും തീരുമാനിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എയോടൊപ്പം മൂവാറ്റുപുഴ ആര്‍.ഡി.ഒ എം.ജി. രാമചന്ദ്രന്‍, തഹസില്‍ദാര്‍ റെജി പി. ജോസഫ്, പട്ടികജാതി വികസന വകുപ്പ് ഓഫിസര്‍ ശശികുമാര്‍ പിള്ള, പഞ്ചായത്ത് പ്രസിഡന്‍റ് ആനീസ് ക്ളീറ്റസ്, ബ്ളോക്ക് പഞ്ചായത്ത് മെംബര്‍ ലിസി ജോളി, പഞ്ചായത്ത് മെംബര്‍മാരായ സുജിത് ബേബി, ഷൈനി സണ്ണി, സുഷമ പോള്‍, ഷീന സണ്ണി, ജോളി ജോര്‍ജ്, കെ.കെ. ജയേഷ് എന്നിവരും പങ്കെടുത്തു.
Next Story