Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2016 11:12 AM GMT Updated On
date_range 2016-11-21T16:42:41+05:30തലക്കടിയേറ്റ് വീട്ടമ്മ മരിച്ചു; ഭര്‍ത്താവ് ഒളിവില്‍
text_fieldsകൊച്ചി: തലക്കടിയേറ്റ് വീട്ടമ്മ മരിച്ചനിലയില്‍. മുളവുകാട് പോഞ്ഞിക്കര നോര്‍ത്ത് പള്ളത്ത് പറമ്പില്‍ അഷ്റഫിന്‍െറ ഭാര്യ ഉസൈബയാണ് (ഉബൈമ 50) മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഒളിവിലാണ്. മാതാവിന്‍െറ കൊലപാതകത്തില്‍ പിതാവിനെ സംശയമുണ്ടെന്നാരോപിച്ച് മകന്‍ അനീഷിന്‍െറ പരാതിയില്‍ മുളവുകാട് പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് കരുതുന്നു. മരിച്ച ഉബൈമയുടെ തലയില്‍ അഞ്ചിടത്ത് ആഴത്തില്‍ മുറിവുണ്ടെന്ന് പൊലീസ് പറഞ്ഞു. വീടിന്‍െറ മതിലില്‍ രക്തം പതിഞ്ഞിട്ടുണ്ട്. ആയുധം ഉപയോഗിച്ച് അടിച്ചതാവാമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മദ്യപാനിയും കഞ്ചാവും മയക്കുമരുന്നിനും അടിമയായ അഷ്റഫിന് ഭാര്യയെ സംശയമായിരുന്നത്രെ. തുറമുഖ ട്രസ്റ്റ് ജീവനക്കാരനാണ് അഷ്റഫ്. ഞായറാഴ്ച രാവിലെയാണ് ഉബൈമ മരിച്ചതായി കണ്ടത്. മദ്യപിച്ചത്തെിയ പിതാവുമായി മകന്‍ അനീഷ് വഴക്കിട്ടിരുന്നു. വീടിന് സമീപത്ത് കട നടത്തുന്ന അനീഷ് പിന്നീട് ചികിത്സയില്‍ കഴിയുന്ന ഭാര്യയുടെ സമീപത്തേക്ക് പോയി. സംഭവം നടക്കുമ്പോള്‍ മകള്‍ അനീഷയുടെ മൂന്ന് വയസ്സുള്ള കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ രാവിലെ തൊട്ട ടുത്തുള്ള ഉബൈമയുടെ വീട്ടിലാക്കി അഷ്റഫ് സ്ഥലം വിട്ടു. സംശയം തോന്നിയ ഉബൈമയുടെ മാതാവ് അനീഷിനെ വിളിച്ചു. തുടര്‍ന്ന് അനീഷ് തന്‍െറ സുഹൃത്തിനോട് വീട്ടില്‍ പോയി നോക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴാണ് ഉബൈമ മരിച്ചതായി കണ്ടത്. സെന്‍ട്രല്‍ സി.ഐ കെ. അനന്ദലാല്‍, എസ്.ഐ പി.ആര്‍. സുനു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി. വിരലടയാള വിദഗ്ധരും സയന്‍റിഫിക് അസിസ്റ്റന്‍റും സ്ഥലത്തത്തെി തെളിവെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രണ്ട് ആണ്‍മക്കളും ഒരു മകളുമാണ് ഉബൈമ -അഷ്റഫ് ദമ്പതികള്‍ക്കുള്ളത്. മറ്റൊരു മകന്‍: അജാസ് (സൗദി). മരുമകന്‍: തന്‍സീല്‍. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.അതിനിടെ അഷ്റഫിന് വേണ്ടി പൊലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കി. വിവരം ലഭിക്കുന്നവര്‍ എറണാകുളം സെന്‍ട്രല്‍ സി.ഐ (9497987103), മുളവുകാട് എസ്.ഐ (9497980417), എന്നിവരെയോ മുളവുകാട് പൊലീസ് സ്റ്റേഷനിലോ (0484 2750772) അറിയിക്കണം.
Next Story