Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2016 12:22 PM GMT Updated On
date_range 2016-11-11T17:52:36+05:30ജില്ല ശാസ്ത്രോത്സവം: സമാപിച്ചുകിരീടമണിഞ്ഞ് അങ്കമാലി
text_fieldsമൂവാറ്റുപുഴ: മൂന്ന് ദിവസമായി നടന്ന എറണാകുളം റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ 51107 പോയന്‍േറാടെ അങ്കമാലി സബ് ജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. 46243 പോയന്‍േറാടെ ആലുവ രണ്ടാം സ്ഥാനവും 45548 പോയന്‍േറാടെ നോര്‍ത്ത് പറവൂര്‍ മൂന്നാം സ്ഥാനവും നേടി. പ്രവൃത്തിപരിചയ മേളയിലും ആധിപത്യം പ്രകടിപ്പിച്ച അങ്കമാലി 50519 പോയന്‍റ് നേടി. 45813 പോയന്‍േറാടെ ആലുവ രണ്ടാം സ്ഥാനം നേടി. ശാസ്ത്രമേളയില്‍ 141 പോയന്‍േറാടെ എറണാകുളം ഒന്നാമതും 135 പോയന്‍േറാടെ നോര്‍ത്ത് പറവൂര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഗണിതശാസ്ത്രമേളയില്‍ 251പോയന്‍േറാടെ എറണാകുളം ഒന്നാമതത്തെി. 232പോയന്‍േറാടെ ആലുവ രണ്ടാം സ്ഥാനം നേടി. സാമൂഹികശാസ്ത്ര മേളയില്‍ 126 പോയന്‍േറാടെ അങ്കമാലി ഒന്നും 124 പോയന്‍േറാടെ എറണാകുളം രണ്ടും സ്ഥാനം കരസ്ഥമാക്കി. ഐ.ടി മേളയില്‍ 113 പോയന്‍േറാടെ അങ്കമാലി ഒന്നാമതത്തെി. 103 പോയന്‍േറാടെ പെരുമ്പാവൂര്‍ രണ്ടാം സ്ഥാനം നേടി. സെന്‍റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമാപനസമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമ്മാനവിതരണവും എം.എല്‍.എ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍ അധ്യക്ഷത വഹിച്ചു. ഡി.ഇ.ഒ ടി.വി. രമണി, വി.എച്ച്.എസ്.ഇ അസിസ്റ്റന്‍റ് ഡയറക്ടര്‍ ലിജി ജോസഫ്, സൈമണ്‍ തോമസ്, ജോര്‍ജ് ടി.എം., ജൂലി ഇട്ടിയക്കാട്ട്, വി.എസ്. ധന്യ, അജിതകുമാരി, സംഗീത കെ.എ., സിസ്റ്റര്‍ ആനി മാത്യു, എം.കെ. രാജു, എസ്. സന്തോഷ് കുമാര്‍, എന്‍. ശങ്കര്‍, കെ.എം. നൗഫല്‍, പി.എ. കബീര്‍, കെ.എസ്. ബിജോയി, ജയ്സണ്‍ പി. ജോസഫ്, ബിജു വര്‍ഗീസ്, എം.എ. ഹംസ എന്നിവര്‍ സംസാരിച്ചു.
Next Story