Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2016 12:45 PM GMT Updated On
date_range 2016-11-10T18:15:46+05:30ബി.പി.സി.എല്‍ റിഫൈനറി : കരാര്‍ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിന്
text_fieldsപള്ളിക്കര: അമ്പലമേട് ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറിയിലെ കരാര്‍ തൊഴിലാളികള്‍ 24 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ 24 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നുവര്‍ഷം മുമ്പാണ് കരാര്‍ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കിയത്. നിലവില്‍ കരാര്‍ തീര്‍ന്നിട്ട് ആറുമാസം കഴിഞ്ഞു. തൊഴിലാളി യൂനിയന്‍ നേതാക്കളും കമ്പനി അധികൃതരും കരാറുകാരും തമ്മില്‍ പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം ഉണ്ടാകാത്തതിനത്തെുടര്‍ന്ന് ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതോടെയാണ് വിവിധ യൂനിയനുകളുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ചതെന്ന് ഐ.എന്‍.ടി.യു.സി കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്‍റും അമ്പലമേട് യൂനിയന്‍ ട്രഷററുമായ പി.ഡി. സന്തോഷ്കുമാര്‍ പറഞ്ഞു. ദിവസവും രാവിലെ അരമണിക്കൂര്‍ തൊഴിലാളികള്‍ കമ്പനി ഗേറ്റില്‍ ഒരുമിച്ചുകൂടി മുദ്രാവാക്യം വിളിച്ചതിനുശേഷമാണ് അകത്ത് പ്രവേശിക്കുന്നത്.
Next Story