Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2016 12:34 PM GMT Updated On
date_range 4 Nov 2016 12:34 PM GMTരണ്ട് വയസ്സുകാരന്‍ മുങ്ങിമരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
text_fieldsbookmark_border
ഏലൂര്‍: ഡേ കെയറിലെ രണ്ട് വയസ്സുകാരന്‍ മരിച്ചത് വെള്ളത്തില്‍ മുങ്ങിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആലുവ കയന്‍റിക്കരയില്‍ വലിയമാക്കല്‍ രാജേഷ്-രശ്മി ദമ്പതികളുടെ മകന്‍ ആദരവിനെയാണ് കഴിഞ്ഞദിവസം പെരിയാറ്റില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടത്തെിയത്. ഏലൂര്‍ കുറ്റിക്കാട്ടുകര സ്റ്റെല്ല മേരി കോണ്‍വെന്‍റ് ഡേ കെയറിലെ കുട്ടി മരിച്ച സംഭവമാണ് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് ഡേ കെയറിനുസമീപത്തെ പുഴയില്‍ കുട്ടിയെ മരിച്ചനിലയില്‍ കണ്ടത്തെിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം നാട്ടുകാര്‍ ഉന്നയിച്ചതിനത്തെുടര്‍ന്ന് ഡേ കെയര്‍ അടച്ചുപൂട്ടി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. അതേസമയം, ഡേ കെയര്‍ നടത്തിപ്പുകാരുടെ ഭാഗത്ത് അനാസ്ഥ ഉണ്ടായിട്ടുണ്ടോ എന്നത് അന്വേഷിക്കുമെന്നും ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ടെന്നും ഏലൂര്‍ എസ്.ഐ അറിയിച്ചു.
Next Story