Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2016 11:38 AM GMT Updated On
date_range 2016-05-28T17:08:57+05:30കാക്കനാട്ട് ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി
text_fieldsകാക്കനാട്: പ്രദേശത്തെ പുതുതലമുറ ഹോട്ടലുകളില്‍ ഉള്‍പ്പെടെ തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം മിന്നല്‍ പരിശോധന നടത്തി പഴകിയ ഭക്ഷണം പിടികൂടി. കാക്കനാട് സിവില്‍ ലൈന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ ദര്‍ബാര്‍, ആര്യ, ലിബ, കെട്ടുവള്ളം, ഇന്ത്യന്‍ കോഫി ഹൗസ്, ജിനോ, ജീവരസ്, അല്‍അമീന്‍ തുടങ്ങി ഒമ്പത് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. സര്‍ക്കാര്‍ സ്ഥലവും കെട്ടിടവും നിര്‍മിച്ച് നല്‍കിയ സിവില്‍ സ്റ്റേഷന്‍ വളപ്പിലെ ഇന്ത്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം അടുത്തിടെയാണ് തുടങ്ങിയത്. കാക്കനാട്, ചിറ്റത്തെുകര, ടി.വി സെന്‍റര്‍ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പരിശോധന. പഴകിയ ചിക്കന്‍, മാസങ്ങള്‍ പഴകിയ പച്ചക്കറി, വേവിച്ചതും അല്ലാതെയുമുള്ള മാംസം, പഴകിയ എണ്ണ തുടങ്ങിയവ പരിശോധനയില്‍ പിടിച്ചെടുത്തു. രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന ന്യൂജന്‍ ഹോട്ടലുകളെ ആശ്രയിക്കുന്നത് ഐ.ടി കമ്പനികളിലെ ടെക്കികളാണ്. അടുത്തകാലത്താണ് തൃക്കാക്കര മുനിസിപ്പല്‍ പരിധിയില്‍ പുതുതലമുറ ഹോട്ടലുകള്‍ വ്യാപകമായത്. ഇത്തരം ഹോട്ടലുകളിലാണ് നഗരസഭ അധികൃതര്‍ പരിശോധന നടത്തിയത്. അതേസമയം റോഡ് പുറമ്പോക്കില്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ അധികൃതര്‍ പരിശോധന നടത്തിയിട്ടില്ല. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍ തോമസിന്‍െറ നേതൃത്വത്തിലായിരുന്നു പരിശോധന. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശ്രീജിത്ത്, സന്തോഷ്, ഷിജോ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു. പിടികൂടിയ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.
Next Story