Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫ്ളാറ്റില്‍...

ഫ്ളാറ്റില്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

text_fields
bookmark_border
കൊച്ചി: ഏഴാംനിലയിലുള്ള ഫ്ളാറ്റില്‍ അര്‍ധരാത്രി അതിക്രമിച്ചുകയറി പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് ഇടച്ചിറയിലെ ഫ്ളാറ്റിലെ പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കിഴക്കമ്പലം പുക്കാട്ടുപടി മലയിടം തുരുത്ത് പാനായില്‍ വീട്ടില്‍ നിധിനാണ് (24) അറസ്റ്റിലായത്. കഴിഞ്ഞദിവസം അര്‍ധരാത്രി ഇയാള്‍ ഏഴാം നിലയില്‍ ലിഫ്റ്റിലത്തെി ഡോര്‍ തള്ളിത്തുറന്ന് മുറിയിലുണ്ടായിരുന്ന പെണ്‍കുട്ടികളിലൊരാളെ ഉപദ്രവിക്കുകയായിരുന്നു. വായ്പൊത്തിപ്പിടിച്ച് പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ച ഇയാള്‍ നിലവിളിച്ച മറ്റു പെണ്‍കുട്ടികളെ ബലമായി ഭിത്തിയോട് ചേര്‍ത്തുനിര്‍ത്തി തലയിടിപ്പിച്ചു. കണ്‍ട്രോള്‍ റൂം ഫ്ളയിങ് സ്ക്വാഡും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിടികൂടി ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചത്. പരിക്കേറ്റ പെണ്‍കുട്ടിയെ തൃക്കാക്കര കോഓപറേറ്റിവ് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷക്കുശേഷം വിട്ടയച്ചു. ഫ്ളാറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് പെണ്‍കുട്ടികള്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story