Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്ളസ് ടു ഫലം:...

പ്ളസ് ടു ഫലം: മുണ്ടക്കല്‍ വീടിന് ഇരട്ടി മധുരം

text_fields
bookmark_border
കോതമംഗലം: ഇരട്ടക്കുട്ടികളുടെ വിജയം മുണ്ടക്കല്‍ വീടിന് ഇരട്ടി മധുരമായി. കുത്തുകുഴി മുണ്ടക്കല്‍ സിജി-ലിന്‍സി ദമ്പതികളുടെ മൂത്തമക്കളായ ജോണും മാത്യുവുമാണ് പ്ളസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ളസ് നേടി വിജയിച്ചത്.കോതമംഗലം സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലാണ് ഇരുവരും പഠിച്ചിരുന്നത്. ബി.ടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന് ചേര്‍ന്ന് പഠിക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം. അനുജത്തി എയ്ഞ്ചല്‍ ഇക്കുറി പത്താം ക്ളാസില്‍ നല്ല മാര്‍ക്കോടെ വിജയിച്ചിരുന്നു. സ്കൂള്‍ മാനേജ്മെന്‍റും അധ്യാപകരും ഇരുവരെയും അഭിനന്ദിച്ചു.ഇവരെ കൂടാതെ 14 വിദ്യാര്‍ഥികള്‍ക്കും മുഴുവന്‍ വിഷയത്തിലും എ പ്ളസ് ലഭിച്ചിട്ടുണ്ട്. കൂട്ടുകാരും അയല്‍വാസികളും അഭിനന്ദനങ്ങളുമായി വീട്ടിലത്തെി.
Show Full Article
TAGS:LOCAL NEWS 
Next Story