Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2016 12:35 PM GMT Updated On
date_range 2016-05-08T18:05:58+05:30കുവൈത്തിലേക്ക് ഹെറോയിന്‍ കടത്താന്‍ ശ്രമം: മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ്
text_fieldsകൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കുവൈത്തിലേക്ക് ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ്. 1.98 കിലോ ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച ഇടുക്കി നെടുമുറ്റം കൊടികുളം ഇലവുങ്കല്‍ വീട്ടില്‍ ഇ.എസ്. അജിത്ത് (29), കണ്ണൂര്‍ താനയില്‍ ആയിക്കല്ലില്‍ വീട്ടില്‍ കെ. ഫഹദ് (27), കണ്ണൂര്‍ പുതിയതെരു ചിറക്കല്‍ വി.പി വീട്ടില്‍ അജ്മല്‍ (33) എന്നിവരെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി മിനി എസ്. ദാസ് ശിക്ഷിച്ചത്. ഒന്നാം പ്രതിയെ രണ്ട് വകുപ്പുകളിലായി 20 വര്‍ഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴക്കുമാണ് ശിക്ഷിച്ചത്. എന്നാല്‍, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. മറ്റ് പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവിന് പുറമെ ഒരുലക്ഷം രൂപ പിഴയടക്കാനും ഉത്തരവുണ്ട്. പിഴ അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഒന്നാം പ്രതി രണ്ടുവര്‍ഷവും മറ്റുള്ളവര്‍ ഓരോ വര്‍ഷം വീതവും അധികതടവ് അനുഭവിക്കണം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മൂന്ന് കോടിയിലേറെ രൂപ വിലവരുന്ന ഹെറോയിനാണ് പിടികൂടിയത്. 2014 നവംബര്‍ 13നാണ് കുവൈത്തിലേക്ക് പോകാനായി തയാറായിനിന്ന അജിത്തില്‍നിന്ന് ഹെറോയിന്‍ പിടിച്ചെടുത്തത്. അജ്മല്‍ കൊടുത്തയച്ച ബാഗ് ഫഹദാണ് നെടുമ്പാശ്ശേരിയിലത്തെി അജിത്തിന് കൈമാറിയത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലത്തെി പ്രതികളെ പിടികൂടുകയായിരുന്നു. കുവൈത്ത് എയര്‍വേസ് വിമാനത്തില്‍ പോകാനായിരുന്നു അജിത്തിന്‍െറ ലക്ഷ്യം. അജിത്തിനെ ചോദ്യംചെയ്തപ്പോഴാണ് ഫഹദിനെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെയും വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഫഹദിന്‍െറ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹെറോയിന്‍ കൈമാറിയ അജ്മലിനെ അന്വേഷണസംഘം കണ്ണൂരില്‍നിന്ന് പിടികൂടിയത്.
Next Story