Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2016 12:35 PM GMT Updated On
date_range 2016-05-08T18:05:58+05:30ഫോര്‍മുല വണ്‍ കാറിന്‍െറ ബേസ്മെന്‍റ് മോഡല്‍ നിര്‍മിച്ച് കോളജ് വിദ്യാര്‍ഥികള്‍
text_fieldsമൂവാറ്റുപുഴ: കാറോട്ടക്കാരുടെ ഹരമായ ഫോര്‍മുല വണ്‍ കാറിന്‍െറ ബേസ്മെന്‍റ് മോഡല്‍ നിര്‍മിച്ച് മൂവാറ്റുപുഴ ഇലാഹിയ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. കോളജില്‍ നടന്ന അഗ്വീറോ 16 ടെക്നോ ഫെസ്റ്റിലാണ് മെക്കാനിക്കല്‍ വിഭാഗത്തിലെ അഞ്ചംഗ വിദ്യാര്‍ഥികള്‍ ഉയര്‍ന്ന കാര്യക്ഷമതയും മികച്ച പവറുമുള്ള കാര്‍ മോഡല്‍ പ്രദര്‍ശിപ്പിച്ചത്. 800 സി.സി മാരുതി ബാക്ക് വീല്‍ ഡ്രൈവ് എന്‍ജിനാണ് മോഡല്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചത്. ഗിയര്‍ ഷിഫ്റ്റിങ്, റീ ജനറേറ്റീവ് ബ്രേക്കിങ് സിസ്റ്റം എന്നീ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അവസാനവര്‍ഷ വിദ്യാര്‍ഥികളായ ആരിഫ് സിദ്ദീഖ്, അബ്ദുല്‍ ഹസീബ്, അജ്മല്‍ റഹീം, എസ്. അമല്‍, എബിന്‍ മാത്യു എന്നിവരാണ് പ്രോജക്ട് വിജയകരമായി പൂര്‍ത്തിയാക്കിയത്. അധ്യാപകരായ ടി. അനൂപ്, ആര്‍. രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി. പത്തുദിവസംകൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. അഭിമാനകരമായ ഒരു പദ്ധതിയാണ് വിദ്യാര്‍ഥികള്‍ പൂര്‍ത്തിയാക്കിയതെന്ന് ഇലാഹിയ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി പി.എം. അസീസ് പറഞ്ഞു.
Next Story