Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2016 11:19 AM GMT Updated On
date_range 7 May 2016 11:19 AM GMTമൊബൈല്‍ ഷോറൂം കുത്തിത്തുറന്ന് മൂന്ന് ലക്ഷം രൂപയുടെ ഫോണ്‍ മോഷ്ടിച്ചു
text_fieldsbookmark_border
മൂവാറ്റുപുഴ: നഗരത്തില്‍ മൊബൈല്‍ ഷോറൂം കുത്തിത്തുറന്ന് മൂന്നുലക്ഷം രൂപയുടെ 49 മൊബൈല്‍ ഫോണുകളും മേശയില്‍ സൂക്ഷിച്ച പതിനായിരത്തോളം രൂപയും 9600 രൂപയുടെ റീചാര്‍ജ് കൂപ്പണും മോഷ്ടിച്ചു. നഗരത്തിലെ ലതാ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന ആട്ടായം കിപ്പാറക്കടിയില് മന്‍സൂറിന്‍െറ മൊബൈല്‍ ബസാര്‍ എന്ന സ്ഥാപനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കടയുടെ പിന്‍വശത്തെ ഇരുമ്പ് വാതില്‍ കട്ടിങ് മെഷീന് വെച്ച് തകര്‍ത്ത് അകത്തുകടക്കുകയായിരുന്നു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി പരിശോധന നടത്തി. ആറുമാസം മുമ്പ് നഗരത്തിലെ മൊബൈല്‍ ഷോറൂമുകള്‍ കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങള്‍ അരങ്ങേറിയിരുന്നെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെ വീണ്ടും മോഷണം നടന്നത് വ്യാപാരികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story