Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2016 12:13 PM GMT Updated On
date_range 2016-05-06T17:43:39+05:30സഹപാഠികളായ അഭിഭാഷകര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു
text_fieldsകൊച്ചി: ജിഷയുടെ കൊലപാതക അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തതില്‍ പ്രതിഷേധിച്ച് സഹപാഠികളായ അഭിഭാഷകര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരിയായി പ്രഫ. എം.കെ. സാനുവിനെ നിയമിച്ചു. ചെയര്‍മാനായി പി.വൈ. ഷാജഹാനെയും കണ്‍വീനറായി അഡ്വ. മുഹമ്മദ് സെബാഹിനെയും വൈസ് ചെയര്‍മാനായി അഡ്വ. ലിബിന്‍ സ്റ്റാന്‍ലിയെയും ജോയന്‍റ് കണ്‍വീനറായി ജെറി വര്‍ഗീസിനെയും കോഓഡിനേറ്ററായി അഡ്വ. സുര്‍ജിത്തിനെയും കമ്മിറ്റി ഭാരവാഹികളായി അഡ്വ. സുവിന്‍, അഡ്വ. കെ.പി. ജാഫര്‍, അഡ്വ. ലേഖ മേനോന്‍, അഡ്വ. സരിത എന്നിവരെയും തെരഞ്ഞെടുത്തു. പ്രതികള്‍ക്ക് ഉന്നതതല ബന്ധമുള്ളതിനാലാണോ പരിസരവാസികള്‍ സാക്ഷി പറയാന്‍ മടിക്കുന്നത്, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് എന്തുകൊണ്ട് ആര്‍.ഡി.ഒയെയും തഹസില്‍ദാറെയും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചില്ല, മൃഗീയകൊലപാതകം നടന്നിട്ടും എന്തുകൊണ്ട് ക്രൈം സീന്‍ (വീട്) സീല്‍ ചെയ്യാന്‍ പൊലീസ് തയാറായില്ല, റീ പോസ്റ്റ്മോര്‍ട്ടത്തിന് സാധ്യത ഇല്ലാതാക്കിയത് ആരുടെ സമ്മര്‍ദത്തിന്മേലാണ്, ശ്മശാനത്തില്‍ ദഹിപ്പിക്കാനുള്ള സമയം 6.30 വരെ ആണെന്നിരിക്കെ രാത്രി വൈകിയിട്ടും ദഹിപ്പിച്ചത് ആരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
Next Story