Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2016 12:07 PM GMT Updated On
date_range 2016-03-30T17:37:32+05:30ചിത്രപ്പുഴ മുതല്‍ അമ്പലമേടുവരെ റോഡ് നാലുവരിയാക്കും
text_fieldsപള്ളിക്കര: ഇരുമ്പനം മുതല്‍ അമ്പലമേടുവരെ റോഡ് നാലുവരിയാക്കാന്‍ പദ്ധതി. ഇതുസംബന്ധിച്ച രൂപരേഖ ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറി സര്‍ക്കാറിന് സമര്‍പ്പിച്ച് ഒൗദ്യോഗിക തീരുമാനത്തിന് കാത്തിരിക്കുകയാണ്. റോഡ് നാലുവരിയാക്കുന്നതിന് മുന്നോടിയായി ചിത്രപ്പുഴ മുതല്‍ കുഴിക്കാട് ജങ്ഷന്‍വരെ ഇരുവശത്തും വീതികൂട്ടുന്നത് അവസാനഘട്ടത്തിലാണ്. പൊതുമരാമത്ത് വകുപ്പിന്‍െറ പ്രത്യേക അനുവാദത്തോടെ റിഫൈനറിയുടെ നിയന്ത്രണത്തിലാണ് പണികള്‍. നിലവിലെ റോഡിന്‍െറ ഇരുവശത്തും ടൈല്‍ പാകി ബാരിക്കേഡും നിര്‍മിച്ചിട്ടുണ്ട്. കൊച്ചിന്‍ റിഫൈനറിയുടെ സംയോജിത വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒട്ടേറെ കൂറ്റന്‍ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ചിത്രപ്പുഴ മുതല്‍ അമ്പലമേടുവരെ റോഡിനുവീതി കുറവായതിനാല്‍ ഗതാഗതക്കുരുക്ക് പതിവാണ്. ഇതിന് ശാശ്വതപരിഹാരം എന്ന നിലയിലാണ് റോഡ് വീതികൂട്ടുന്നത്. റിഫൈനറിയുടെ സംയോജിത വികസനപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. പ്ളാന്‍റുകള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായാല്‍ ഇതുവഴി ഗതാഗതം വര്‍ധിക്കും. റിഫൈനറി ഗേറ്റ് മുതല്‍ ചിത്രപ്പുഴ വരെ വീതികൂട്ടല്‍ പൂര്‍ത്തിയായി ട്ടുണ്ട്. റോഡിലെ വെളിച്ചക്കുറവ് പരിഹരിക്കുന്നതിന് 80 എല്‍.ഇ.ഡി ലൈറ്റുകളും സ്ഥാപിച്ചു. അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
Next Story