Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2016 11:14 AM GMT Updated On
date_range 2016-03-29T16:44:46+05:30രണ്ട് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി
text_fieldsപറവൂര്‍: മണിപ്പൂര്‍ സംസ്ഥാനത്തിന്‍െറ പേരില്‍ വ്യാജ ലൈസന്‍സ് നിര്‍മിച്ച് നല്‍കിയ സംഭവത്തില്‍ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കഴിഞ്ഞ വ്യാഴാഴ്ച പുത്തന്‍വേലിക്കര പൊലീസ് പിടികൂടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനാണ് കോടതിയില്‍നിന്നും കസ്റ്റഡിയില്‍ വാങ്ങിയത്. മുഖ്യ പ്രതികളായ എളവൂര്‍ മൂലന്‍ വീട്ടില്‍ എം.വി. ബിജു (42) ഇടനിലക്കാരനായ മാള കണക്കന്‍കടവ് മഠത്തുംപടി സ്വദേശി ചിറയത്ത് വീട്ടില്‍ സി.ജെ. പൊറിഞ്ചു (42) എന്നിവരെ വിശദമായി ചോദ്യം ചെയ്യും. മൂന്ന് ദിവസത്തേക്കാണ് പ്രതികളെ വിട്ട് നല്‍കിയിരിക്കുന്നത്. വ്യാജ ലൈസന്‍സ് ഉപയോഗിച്ച് ഡ്രൈവിങ് നടത്തുന്ന മാള മഠത്തുംപടി പയ്യപ്പിള്ളി വീട്ടില്‍ ഷിബു (36) റിമാന്‍ഡിലാണ്. പ്രധാന പ്രതിയായ മൂലന്‍ ബിജു കഴിഞ്ഞ 15 വര്‍ഷത്തോളം മണിപ്പൂരില്‍ ജോലി ചെയ്തിരുന്നു. ഒരു സ്വകാര്യ പ്രസില്‍ ജോലി ചെയ്യുമ്പോള്‍ പരിചയപ്പെട്ട മണിപ്പൂര്‍ സ്വദേശി ഒരു ചന്ദ്രശേഖരാറ് ബിജുവിന് ലൈസന്‍സ് എത്തിച്ചു നല്‍കുന്നത്. ഇയാളെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് എസ്.ഐ പറഞ്ഞു. ഏകദേശം പതിനഞ്ചോളം പേര്‍ക്ക് ചെറിയ വാഹനങ്ങള്‍, ഹെവി, ബാഡ്ജ് എന്നിവ ഓടിക്കുന്നതിനുള്ള ലൈസന്‍സ് നിര്‍മിച്ച് നല്‍കിയതായി വിവരം ലഭിച്ചിട്ടുണ്ട്. മാള, പുത്തന്‍വേലിക്കര പ്രദേശത്തുള്ളവര്‍ക്കാണ് 5000 രൂപക്ക് ലൈസന്‍സ് വിതരണം ചെയ്തത്.
Next Story