Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂള്‍ പരിസരത്ത്...

സ്കൂള്‍ പരിസരത്ത് അമിതവേഗം; വിദ്യാര്‍ഥികള്‍ ടോറസുകള്‍ തടഞ്ഞു

text_fields
bookmark_border
കിഴക്കമ്പലം: ചേലക്കുളം ജമാഅത്ത് എല്‍.പി സ്കൂളിനു മുന്നിലൂടെ അമിതവേഗത്തില്‍ പാഞ്ഞ ടോറസ് ലോറികള്‍ വിദ്യാര്‍ഥികള്‍ തടഞ്ഞു. ഇതു സംബന്ധിച്ച് വിദ്യാര്‍ഥികള്‍ പൊലീസ് ഉള്‍പ്പെടെ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയില്ല. തുടര്‍ന്നാണ് കുട്ടികള്‍ മുന്നിട്ടിറ ങ്ങിയത്. ലോഡുമായി പോകുന്ന ലോറികള്‍ മൂടിക്കെട്ടുന്നില്ല. റോഡില്‍ പൊടിശല്യവും രൂക്ഷമാണ്. പരീക്ഷ എഴുതാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്ന് കുട്ടികള്‍ പരാതിപ്പെട്ടു. പലരിലും ശ്വാസസംബന്ധിയായ അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ ചേലക്കുളം ഭാഗത്ത് ടോറസിടിച്ച് ആറ് അപകടമാണ് ഉണ്ടായത്. എന്നാല്‍, പൊലീസിന്‍െറ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story