Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2016 1:58 PM GMT Updated On
date_range 16 March 2016 1:58 PM GMTവ്യാപാരിയെ ആക്രമിച്ച് പണംകവര്‍ന്ന രണ്ടുപേര്‍ പിടിയില്‍
text_fieldsbookmark_border
വൈപ്പിന്‍: പലചരക്ക് വ്യാപാരിയെ ആക്രമിച്ച് പണം കവര്‍ന്ന രണ്ടുപേരെ മുനമ്പം പൊലീസ് പിടികൂടി. കോവിലകത്തും കടവ് ചിലങ്ങര നിധിന് (26), സുഹൃത്ത് കോവിലകത്തുംകടവ് ചീനക്കപ്പറമ്പില് മനോജ് (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ നാലിനു ചന്തയ്ക്കുപോകാനായി കോവിലത്തുംകടവില് ബസ് കയറാന്‍ നിന്നിരുന്ന പള്ളിപ്പുറം കോവിലകത്തും കടവ് സ്വദേശി ചക്കംതറ സുകുമാരന്‍െറ (61) 40,000 രൂപയാണ് ഇരുവരും കവര്‍ന്നത്. എന്നാല്‍ 36,000 രൂപയെ ഉണ്ടായിരുന്നുള്ളൂവെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. 18,000 രൂപ വീതം ഇരുവരും പങ്കിട്ടെടുക്കുകയായിരുന്നു. സി.ഐ സി.ആര്. രാജുവിന്‍െറ നേതൃത്വത്തില്‍ സ്പെഷല്‍ പട്രോളിങ്ങിനിടെ സംശയാസ്പദമായി ഹാര്‍ബര്‍ പരിസരത്ത് കണ്ട പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കവര്‍ച്ചയുടെ വിവരങ്ങള്‍ വെളിപ്പെട്ടത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story