Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുംഭഭരണി താലപ്പൊലി ...

കുംഭഭരണി താലപ്പൊലി മഹോത്സവം കൊടിയിറങ്ങി

text_fields
bookmark_border
ആലുവ: എസ്.എന്‍.ഡി.പി യോഗം എടയപ്പുറം ശാഖ വക കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവത്തിന് കൊടിയിറങ്ങി. ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്ത പകല്‍പ്പൂരവും താലപ്പൊലിയും ഭക്തിസാന്ദ്രമായി. പള്ളിയുണര്‍ത്തലോടെയാണ് അവസാനദിവസത്തെ ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് അനില്‍ നയിച്ച സംഗീതാര്‍ച്ചന, പ്രസാദഊട്ട് എന്നിവയും നടന്നു. നേച്ചര്‍ കവലയില്‍നിന്ന് മൂന്ന് ഗജവീരന്മാരുടെയും താളമേളങ്ങളുടെയും അകമ്പടിയോടെയായിരുന്നു പകല്‍പ്പൂരം. തുടര്‍ന്ന് ക്ഷേത്രത്തില്‍ ദേവിക്ക് പൂമൂടല്‍ നടന്നു. രാത്രി ഗുരുതേജസ്സ് കവലയില്‍നിന്ന് താലം എഴുന്നള്ളിപ്പിലും നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പൂത്താലവുമായി പങ്കെടുത്തു. തുടര്‍ന്ന് ആറാട്ടുബലി, വടക്കുപുറത്ത് ഗുരുതി, പഞ്ചവിംശതി കലശം, മംഗളപൂജ എന്നിവയോടെയാണ് ഉത്സവം സമാപിച്ചത്. ക്ഷേത്രം തന്ത്രി ആമ്പല്ലൂര്‍ പുരുഷന്‍ ശാന്തിയുടെയും മേല്‍ശാന്തി പ്രമോദ് ചേര്‍ത്തലയുടെയും മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story