Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2016 12:51 PM GMT Updated On
date_range 2016-03-14T18:21:36+05:30ആര്‍.എസ്.ബി.വൈ ഇന്‍ഷുറന്‍സ് : പുതുക്കാന്‍ നടപടിയില്ല; കാര്‍ഡുടമകള്‍ക്ക് ആശങ്ക
text_fieldsപറവൂര്‍: കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗജന്യ ചികിത്സാ പദ്ധതിയായ ആര്‍.എസ്.ബി.വൈ (രാഷ്ട്രീയ സ്വാസ്ത്യ ബീമാ യോജന) ഇന്‍ഷുറന്‍സ് പുതുക്കാന്‍ നടപടിയില്ലാത്തതിനാല്‍ പദ്ധതി നിലച്ചുപോകുമെന്ന ആശങ്കയുമായി കാര്‍ഡുടമകള്‍. 2009ല്‍ നിലവില്‍ വന്നതാണ് പദ്ധതി ബി.പി.എല്ലുകാര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് നിശ്ചിത ഫീസ് അടച്ചും അംഗമാകാം. ഒരുവര്‍ഷം ഒരു കാര്‍ഡില്‍ 30,000 രൂപവരെ ചികിത്സ ലഭിക്കുമായിരുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികളടക്കമുള്ളവര്‍ക്ക് ഇത് വളരെ ആശ്വാസകരമായിരുന്നു. 2015ല്‍ കാര്‍ഡ് പുതുക്കാന്‍ രണ്ട് പ്രാവശ്യം തീയതി നിശ്ചയിച്ചെങ്കിലും നടന്നില്ല. 2016 മാര്‍ച്ച് 31 വരെയായി കാര്‍ഡിന്‍െറ കാലാവധി ദീര്‍ഘിപ്പിക്കുകയായിരുന്നു. 2009 മുതല്‍ 2013 വരെ പൊതുമേഖലയിലെ ഇന്‍ഷുറന്‍സ് കമ്പനിയെയാണ് സര്‍ക്കാര്‍ നടത്തിപ്പു ചുമതല ഏല്‍പിച്ചിരുന്നത്. 2014ല്‍ റിലയന്‍സ് കമ്പനിയെയാണ് ചുമതലപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ സര്‍ക്കാറിന് തീയതി പുതുക്കി നല്‍കാന്‍ കഴിയുമോയെന്ന് ആശങ്കയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കാര്‍ഡിന്‍െറ കാലാവധി ദീര്‍ഘിപ്പിച്ചില്ളെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ ലക്ഷണക്കണകകിന് ആര്‍.എസ്.ബി.ഐ കാര്‍ഡുകള്‍ റദ്ദാകും. കാര്‍ഡ് പുതുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ പ്രൈമറി നെയ്ത്ത് സഹ. സംഘം കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ടി.എസ്. ബേബി തൊഴില്‍മന്ത്രിക്ക് നിവേദനം നല്‍കി.
Next Story