Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2016 10:37 AM GMT Updated On
date_range 2016-03-06T16:07:20+05:30കുണ്ടന്നൂര്‍ പാണ്ടവത്ത് ശിവക്ഷേത്രത്തില്‍ വന്‍ മോഷണം
text_fieldsമരട്: കുണ്ടന്നൂര്‍ ദേശീയപാതക്കരികിലെ പാണ്ടവത്ത് ശിവക്ഷേത്രത്തില്‍ വന്‍ മോഷണം. ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തുക്കള്‍ കൊള്ളയടിച്ചു. ഓട്ടുരുളി, നാഗരാജാവിന്‍െറ ദീപസ്തംഭം, ചെമ്പ് മകുടങ്ങള്‍, വലിയ തൂക്കുവിളക്ക്, ചെമ്പുകുടങ്ങള്‍, രണ്ട് ചാക്കുകളിലായി കെട്ടി സൂക്ഷിച്ചിരുന്ന വലതും ചെറുതുമായ 50 വിളക്കുകള്‍ എന്നിവയാണ് ശനിയാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തില്‍നിന്ന് നഷ്ടപ്പെട്ടത്. അതേസമയം, കോവിലിനുള്ളില്‍ ഉണ്ടായിരുന്ന രണ്ട് ലക്ഷം രൂപയോളം വിലവരുന്ന വെള്ളി ഗോളക നഷ്ടപ്പെട്ടിട്ടില്ല. പുലര്‍ച്ചെ 3.30 ഓടെ ക്ഷേത്രത്തില്‍ പൂ കെട്ടാനത്തെിയ സ്ത്രീയാണ് കളവ് നടന്നതായി അറിഞ്ഞത്. അവര്‍ ഉടന്‍ ക്ഷേത്രത്തിലെ പൂജാരിയെയും സമീപവാസികളെയും വിവരം അറിയിച്ചു. സമീപത്തെ വീട്ടുകാര്‍ വിവരം അറിയിച്ചതിനത്തെുടര്‍ന്ന് മരട് എസ്.ഐ സുജാതന്‍ പിള്ളയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തത്തെി അന്വേഷണം ആരംഭിച്ചു. 10 മണിയോടെ വിരലടയാള വിദഗ്ധര്‍ പൊലീസ് നായയുടെ സഹായത്തോടെ സ്ഥലത്തത്തെി പരിശോധന നടത്തി. സമീപത്തെ വാഹന ഷോറും സി.സി ടി.വി പരിശോധിച്ചപ്പോള്‍ രാത്രി 1.15 ഓടെ ഒരു മുച്ചക്ര വണ്ടിയുമായി മൂന്നുപേര്‍ റോഡിലൂടെ കടന്നുപോകുന്ന ദൃശ്യം കണ്ടത്തെിയിട്ടുണ്ട് അവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വിശ്വാസികളായ ഇതരസംസ്ഥാനക്കാരാണ് ഇതിനുപിന്നിലെന്നാണ് പൊലീസ് പറയുന്നത്. വിലയേറിയ വെള്ളി ഗോളക മോഷ്ടിക്കാതിരുന്നതാണ് ഇത്തരമൊരു നിഗമനത്തിന് കാരണം. ഇവര്‍ എത്തിപ്പെടാവുന്ന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മരട്, നെട്ടൂര്‍, തൃപ്പൂണിത്തുറ കേന്ദ്രീകരിച്ച് മോഷണങ്ങള്‍ പതിവാണ്. സി.സി ടി.വി കാമറകളിലടക്കം വ്യക്തമായ ചിത്രങ്ങള്‍ ലഭിച്ചിട്ടും മോഷണങ്ങള്‍ വ്യാപിച്ചിട്ടും ആരെയും പിടികൂടാന്‍ പൊലസിന് കഴിഞ്ഞിട്ടില്ല. ഭൂരിഭാഗം മോഷണവും പൊലീസ് സ്റ്റേഷനുകള്‍ക്ക് സമീപമായിരുന്നു.
Next Story