Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2016 2:19 PM GMT Updated On
date_range 2016-03-02T19:49:38+05:30അമിതമായി അയണ്‍ ഗുളിക കഴിച്ച വിദ്യാര്‍ഥികള്‍ ഗുരുതരാവസ്ഥയില്‍
text_fieldsവടുതല: പെരുമ്പളം ദ്വീപില്‍ അമിതമായി അയണ്‍ ഗുളികകള്‍ കഴിച്ച രണ്ട് വിദ്യാര്‍ഥികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പളം ദ്വീപ് പഞ്ചായത്ത് കാട്ടുവെളി കൃഷ്ണകുമാറിന്‍െറ മകന്‍ ദേവദത്തന്‍(11), കുരുവേലില്‍ വിനോദിന്‍െറ മകന്‍ ഗോകുല്‍ കൃഷ്ണ(11) എന്നിവരെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശിശുരോഗ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. സ്കൂളിലെ മറ്റു വിദ്യാര്‍ഥികളും അമിതമായി അയണ്‍ ഗുളിക കഴിച്ചതായാണ് വിവരം.പെരുമ്പളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥികളാണ് ദേവദത്തും ഗോകുല്‍ കൃഷ്ണയും. കരളിനുവരെ രോഗം ബാധിച്ചനിലയിലാണ് ഇരുവരും. അവശനിലയിലായ കുട്ടികളെ ആദ്യം പെരുമ്പളം ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ നല്‍കിയശേഷമാണ് കോട്ടയത്തേക്ക് മാറ്റിയത്. വെള്ളിയാഴ്ചയാണ് പെരുമ്പളത്തെ സ്കൂളുകളില്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി അയണ്‍ ഗുളിക വിതരണം ചെയ്തത്. ആഴ്ചയില്‍ ഒന്നുവീതം കഴിക്കണമെന്ന നിര്‍ദേശത്തോടെ 15 ഗുളികവീതം ഓരോ കുട്ടിക്കും ആരോഗ്യ വകുപ്പ് നല്‍കി. ചില കുട്ടികള്‍ തമാശയായി പലരുടെ കൈയില്‍നിന്ന് വാങ്ങി കഴിച്ചതായി രക്ഷിതാക്കള്‍ പറയുന്നു. അയണ്‍ ഗുളികയായതിനാല്‍ കൂടുതല്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാകുമെന്നാണ് കുട്ടികള്‍ വിചാരിച്ചത്. ഇതാണ് പ്രശ്നമായത്. കുട്ടികള്‍ക്ക് ആരോഗ്യമന്ത്രി ഇടപെട്ട് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായി.
Next Story