Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2016 12:27 PM GMT Updated On
date_range 2016-06-24T17:57:07+05:30ഇക്കോ ടൂറിസം മേഖലയില്‍ മാലിന്യം ചെക്ക് പോസ്റ്റ് കടന്നത്തെുന്നു
text_fieldsകാലടി: ഇക്കോ ടൂറിസം മേഖലയായ മലയാറ്റൂര്‍ മണപ്പാട്ടുചിറ യൂക്കാലി ഭാഗത്ത് മാരകരോഗങ്ങള്‍ പരത്തുന്ന മാലിന്യം തള്ളുന്നു. കുന്നിലങ്ങാടി ഫോറസ്റ്റ് ചെക്ക്പോസ്റ്റ് വഴിയാണ് ഈ മാലിന്യം എത്തുന്നത്. 2014ല്‍ മഴക്കാലത്ത് എറണാകുളം ഭാഗത്തുനിന്ന് ആശുപത്രിമാലിന്യങ്ങള്‍ ഈഭാഗത്ത് തള്ളിയതിന് സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെയും പറമ്പ് ഉടമസ്ഥനെതിരെയും കാലടി പൊലീസ് എടുക്കുകയും മാലിന്യം കോരി മാറ്റുകയും ചെയ്തിരുന്നു. ഇത്തവണ ഇടമലയാര്‍ കനാലിന്‍െറ ഭാഗങ്ങളിലും സമീപത്തുള്ള പറമ്പിലുമാണ് മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്. മാലിന്യം ചീഞ്ഞളിഞ്ഞ് മണപ്പാട്ടുചിറയില്‍ എത്തുകയും മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ ഇടയാവുകയും ചെയ്യുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും മൗനാനുവാദവുമാണ് ദൂരെ സ്ഥലങ്ങളില്‍നിന്ന് മാലിന്യങ്ങള്‍ ഇക്കോ ടൂറിസം മേഖലയായ മണപ്പാട്ടുചിറയില്‍ എത്തുന്നതെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് നെല്‍സന്‍ മാടവന പറഞ്ഞു.
Next Story