Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2016 10:47 AM GMT Updated On
date_range 2016-06-23T16:17:48+05:30നിയമ ലംഘനം: പൊലീസ് പരിശോധന ശക്തമാക്കി; 267 വാഹനങ്ങള്‍ക്കെതിരെ കേസ്
text_fieldsകൊച്ചി: ഗതാഗത നിയമലംഘനം വ്യാപകമായതിനെ തുടര്‍ന്ന് ട്രാഫിക് പൊലീസ് കടുത്ത നടപടികളുമായി രംഗത്തിറങ്ങി. ഒരാഴ്ചക്കിടെ 3,653 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി. ഗുരുതര നിയമലംഘനങ്ങള്‍ കണ്ടത്തെിയ 267 വാഹനങ്ങള്‍ക്ക് എതിരെ കേസെടുക്കുകയും ചെയ്തതായ സിറ്റി ട്രാഫിക് സി.ഐ എന്‍.ആര്‍. ജയരാജ് അറിയിച്ചു. പ്രത്യേക പരിശോധനക്കിടെ 745 സ്വകാര്യ ബസുകള്‍, 651 ഓട്ടോ റിക്ഷകള്‍, 2,257 ഇരുചക്രവാഹനങ്ങള്‍ എന്നിവക്കാണ് പിഴ ചുമത്തിയത്. 87 ബസുകള്‍, 29 ഓട്ടോറിക്ഷകള്‍, 151 ഇരുചക്ര വാഹനങ്ങള്‍ എന്നിവക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഡ്രൈവര്‍മാരുടെ അശ്രദ്ധ, അപകടകരമായ ഡ്രൈവിങ് അമിതവേഗം തുടങ്ങിയവയാണ് സ്വകാര്യ ബസുകളുടെ കാര്യത്തില്‍ ശ്രദ്ധയില്‍പെട്ടത്. മീറ്ററിടാതെ അമിത നിരക്ക് ഈടാക്കല്‍, മോശമായ പെരുമാറ്റം തുടങ്ങിയവയാണ് ഓട്ടോറിക്ഷകളുടെ ഭാഗത്തുനിന്ന് ശ്രദ്ധയില്‍പെട്ട നിയമലംഘനങ്ങള്‍. പരാതികള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് സിറ്റി ഡെ. പൊലീസ് കമീഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണയുടെ നിര്‍ദേശപ്രകാരമാണ് പ്രത്യേക പരിശോധന നടത്തിയത്.
Next Story