Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2016 10:46 AM GMT Updated On
date_range 2016-06-20T16:16:29+05:30നെട്ടൂര്‍-തേവര ഫെറി ബോട്ടിലെ ഉപകരണങ്ങള്‍ തകര്‍ത്തതായി പരാതി
text_fieldsമരട്: നഗരസഭയുടെ നെട്ടൂര്‍-തേവര ഫെറി ബോട്ടിലെ സ്വിച്ചുകളടക്കമുള്ള ഉപകരണങ്ങള്‍ സാമൂഹിക വിരുദ്ധര്‍ തകര്‍ത്തതായി പനങ്ങാട് പൊലീസില്‍ പരാതി. സാധാരണ ബോട്ട് ട്രിപ് കഴിഞ്ഞാല്‍ കുമ്പളത്ത് കടവിലാണ് കെട്ടിയിടാറുള്ളത്. എന്നാല്‍, ഇന്ധനച്ചെലവ് കൂടുന്നതിനാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നെട്ടൂരിലെ കടവില്‍ കെട്ടിയിട്ടാണ് ജീവനക്കാര്‍ പോയിരുന്നത്. ഇക്കാര്യം അറിയുന്നവരാണ് അക്രമത്തിന് പിന്നിലെന്ന് സ്ഥലം പരിശോധിച്ച പനങ്ങാട് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി നെട്ടൂര്‍ കടവില്‍ രാത്രി മദ്യപ സംഘത്തിന്‍െറ ശല്യമുള്ളതായും പരാതിയിലുണ്ട്. സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം മേഖലയില്‍ അവസാനിപ്പിക്കാന്‍ പൊലീസ് നിരീക്ഷണമേര്‍പ്പെടുത്തണമെന്ന് കൗണ്‍സിലര്‍ വി.ജി. ഷിബു ആവശ്യപ്പെട്ടു.
Next Story