Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2016 10:09 AM GMT Updated On
date_range 2016-06-12T15:39:18+05:30ചെമ്പിച്ചേരിയില്‍ സര്‍വം മാലിന്യമയം
text_fieldsകാലടി: മറ്റൂര്‍-കൈപ്പട്ടൂര്‍ റോഡിലെ ചെമ്പിച്ചേരി ഭാഗത്ത് മാലിന്യങ്ങള്‍ റോഡില്‍ ചിതറി കിടക്കുന്നു. പ്രദേശത്ത് മാലിന്യ സംസ്കരണ പ്ളാന്‍റ് നിര്‍മിക്കാന്‍ അധികൃതര്‍ തയാറാവാത്തതാണ് മാലിന്യങ്ങള്‍ കുന്ന്കൂടാനിടയാക്കുന്നത്. കാക്കകളും തെരുവുനായ്ക്കളും അറവുശാല മാലിന്യങ്ങള്‍ സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുടിവെള്ള ടാങ്കുകളിലും കൊണ്ടിടുന്നതിനാല്‍ സമീപവാസികളും ദുരിതത്തിലായിരിക്കുകയാണ്. പഞ്ചായത്ത് പൊതുശ്മശാനവും, എന്‍.എസ്.എസ്-പട്ടികജാതി ശ്മശാനവും മാലിന്യം തള്ളുന്ന സ്ഥലത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ എത്തുന്നവരും മരണാനന്തര കര്‍മങ്ങള്‍ക്കത്തെുന്നവരും അസഹ്യമായ ദുര്‍ഗന്ധത്തിലും അവശിഷ്ടങ്ങളിലുംപ്പെട്ട് വലയുകയാണ്. സംസ്കൃത സര്‍വകലാശാലയുടെ ബോയ്സ് ഹോസ്റ്റലും മാലിന്യ കൂമ്പാരത്തിനടുത്താണ്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കെ.ടി.ഡി.സി.യുടെ ഹോട്ടല്‍ കടുത്ത ദുര്‍ഗന്ധം മൂലം ആളുകള്‍ വരാത്തതിനെ തുടര്‍ന്ന് അടച്ച് പൂട്ടി. ഈ പ്രദേശത്ത് മൂന്ന് അരിമില്ലുകളും, എല്ല്പൊടി ഫാക്ടറിയും ക്രഷറുകളും പ്രവര്‍ത്തിക്കുന്നതിനാല്‍ അന്തരീക്ഷമാകെ മലിനമാണ്. റോഡിന്‍െറ ശോച്യാവസ്ഥയും ദുര്‍ഗന്ധവും മൂലം യാത്രക്കാര്‍ ഇത് വഴിയുള്ള യാത്ര ഉപേക്ഷിച്ചിരിക്കുകയാണ്. ടിപ്പര്‍-ടോറസ് വാഹനങ്ങള്‍ മാത്രമാണ് കൂടുതലായും ഇതുവഴി ഓടുന്നത്. ക്ളീന്‍ കാലടി പദ്ധതി നടപ്പാക്കുന്നതിനിടെയാണ് മാലിന്യങ്ങള്‍ കുന്നുകൂടുന്നത്.
Next Story