Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഴിയടക്കാനത്തെിയ...

കുഴിയടക്കാനത്തെിയ ജോലിക്കാരെ നാട്ടുകാര്‍ തടഞ്ഞു

text_fields
bookmark_border
എടത്തല: പുക്കാട്ടുപടി പാലാഞ്ചേരിമുകള്‍ കാളപ്പാലത്തിനു മുകളില്‍ കുഴിയടക്കാനത്തെിയ ജോലിക്കാരെ നാട്ടുകാര്‍ തടഞ്ഞു. മഴ തുടങ്ങിയ സമയത്ത് മട്ടിയടിച്ച് കുഴിയടക്കാന്‍ ശ്രമിച്ചതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്. പുക്കാട്ടുപടി തേവക്കല്‍ റോഡുപണി റബറൈസ് ചെയ്ത് മാസങ്ങളായെങ്കിലും പാലത്തിന്‍െറ പണി നടത്തിയിരുന്നില്ല. മഴയായതോടെ പാലത്തിനു മുകളില്‍ വലിയ കുഴികളാകുകയും യാത്ര ദുസ്സഹമാവുകയും ചെയ്തു. ഈ സമയത്താണ് കുഴിയടക്കാനത്തെിയത്. റോഡിലിറക്കിയ മണ്ണും മെറ്റലും കരാറുകാരന് വീണ്ടും ലോറിയില്‍ കയറ്റേണ്ടിവന്നു. ഈ വഴിയുള്ള യാത്ര തടസ്സപ്പെടുമെന്നാരോപിച്ചാണ് നാട്ടുകാര്‍ പണി തടഞ്ഞത്. ബുധനാഴ്ച രാത്രിയാണ് പണിയാരംഭിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story