Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആശുപത്രിയിലേക്ക്...

ആശുപത്രിയിലേക്ക് വാങ്ങിയ ആംബുലന്‍സ് നിരത്തിലിറങ്ങിയില്ല

text_fields
bookmark_border
പള്ളുരുത്തി: കുമ്പളങ്ങി ആശുപത്രിക്ക് വേണ്ടി അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ ആംബുലന്‍സ് നിരത്തിലിറക്കാനാവാതെ നശിക്കുന്നു. മുന്‍ എം.എല്‍.എ ഡൊമിനിക് പ്രസന്‍േറഷന്‍െറ എം.എല്‍.എ ഫണ്ടില്‍നിന്നും നാലു ലക്ഷത്തിനാല്‍പ്പതിനായിരം മുടക്കിയാണ് ആശുപത്രിക്കായി ആംബുലന്‍സ് വാങ്ങിയത്. ആശുപത്രിയുടെ മേല്‍നോട്ടമുള്ള പള്ളുരുത്തി ബ്ളോക് പഞ്ചായത്ത് ആംബുലന്‍സ് കൈമാറുകയും ചെയ്തു. എന്നാല്‍, അഞ്ചു മാസം പിന്നിട്ടിട്ടും ഇതുവരെ ആംബുലന്‍സ് നിരത്തിലിറക്കാനായിട്ടില്ല. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസ് ബ്ളോക് വൈസ് പ്രസിഡന്‍റ് പി.എ. സഗീര്‍, കുമ്പളങ്ങി മണ്ഡലം വൈസ് പ്രസിഡന്‍റ് ജോണി ഉരുളോത്ത്, ബ്ളോക് സെക്രട്ടറി സാജു അല്‍ഫോണ്‍സ്, ന്യൂനപക്ഷ സെല്‍ മണ്ഡലം പ്രസിഡന്‍റ് ജോബ് ചൂരക്കുളത്ത്, സെക്രട്ടറി ജോസി ഇടമുറി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story